തിരഞ്ഞെടുപ്പ് നേരത്തെ: വാജ്പേയി
ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതില്‍ വിരോധമില്ലെന്നും അടുത്ത സര്‍ക്കാര്‍ 2004 ഏപ്രിലോടെ നിലവില്‍ വരണമെന്നും പ്രധാനമന്ത്രി വാജ്പേയി.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ബിജെപിയുടെ ശുപാര്‍ശ അംഗീകരിച്ചതായും പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു. ബിജെപി നിര്‍വാഹകസമിതി സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാര്‍ലമെന്റില്‍ വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിയ്ക്കാനും അദ്ദേഹം ധനകാര്യമന്ത്രി ജസ്വന്ത് സിംഗിനോട് ആവശ്യപ്പെട്ടതായും പറയുന്നു.
രാജ്യത്ത് ബിജെപിയ്ക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും വാജ്പേയിയുടെ നേതൃത്വത്തില്‍ രാജ്യം മുന്നേറുകയാണെന്നും ബിജെപി നിര്‍വാഹകസമിതിയോഗം അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണം എന്ന കാര്യത്തില്‍ അന്തിമതീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടുകൊടുക്കുന്നതായും ബിജെപി യോഗം അറിയിച്ചിരുന്നു.












Click it and Unblock the Notifications