ബിഎഡ് കോളജ്: പരാതി പരിശോധിച്ചില്ല
കൊച്ചി: ബിഎഡ് കോളജ് അനുവദിക്കുന്നതിന് മുസ്ലിം ലീഗ് നേതാക്കള്‍ കോഴ ആവശ്യപ്പെട്ടുവെന്ന് പരാതിപ്പെട്ട് മലബാര്‍ ഇടവക മെത്രാപ്പൊലീത്തയുഹനോന്‍ മാര്‍ ഫിലോക്സിനോസ് തനിക്കയച്ച കത്ത് ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജനവരി 12 തിങ്കളാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലബാര്‍ ഇടവക മെത്രാപ്പൊലീത്ത വീട്ടിലേക്ക് കത്തയച്ചതിനാലാണ് കത്ത് പരിശോധിക്കുന്നതിന് കാലതാമസം വന്നത്. ഓഫീസിലേക്കാണ് കത്ത് അയച്ചിരുന്നതെങ്കില്‍ ഓഫീസിലെ ജീവനക്കാര്‍ കത്ത് തുറന്നുനോക്കി തന്നെ അറിയിക്കുമായിരുന്നു.
വീട്ടില്‍ കത്തയച്ചതിനാലാണ് അത് ഇതുവരെ തുറന്നുനോക്കാന്‍ കഴിയാത്തത്. ബിഷപ്പിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്ന് വീട്ടില്‍ നിന്ന് അറിയിച്ചിട്ടുണ്ട്. കത്ത് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications