Get Updates
Get notified of breaking news, exclusive insights, and must-see stories!

നീതി ലഭിച്ചില്ലെങ്കില്‍ നിരാഹാരം കിടക്കും: ബിഷപ്പ്

കല്‍പറ്റ: വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിങ്ങ് കോളേജില്‍ ബി.എഡ്. കോളേജ് അനുവദിക്കുന്നതിന് അനുമതി കിട്ടിയില്ലെങ്കില്‍ മീനങ്ങാടി കത്തീഡ്രലിന് മുമ്പില്‍ നിരാഹാരസത്യാഗ്രഹമനുഷ്ഠിക്കുമെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ പീലക്സിനോസ് വ്യക്തമാക്കി.

അടുത്ത മന്ത്രിസഭാ യോഗത്തില്‍ പ്രശ്നം പരിഹരിയ്ക്കുമെന്നാണ് കരുതുന്നത്. മന്ത്രിസഭ അനുകൂലമായ നിലപാടെടുത്തില്ലെങ്കില്‍ കോടതിയെ സമീപിയ്ക്കും. മുസ്ലിം ലീഗ് നേതാക്കള്‍ കോഴ ചോദിച്ചതുമായി ബന്ധപ്പെട്ട് താനെഴുതിയ കത്ത് മുഖ്യമന്ത്രിക്ക് കിട്ടിയില്ലെന്ന് പറയുന്നത് ശുദ്ധനുണയാണ് -ബിഷപ്പ് പറഞ്ഞു.

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിലിരുന്നാണ് ഉമ്മന്‍ചാണ്ടി മീനങ്ങാടി കോളേജിന്റേതടക്കമുള്ള എഴുപത്തഞ്ച് ബി.എഡ്. സെന്ററുകളുടെ ലിസ്റ് നല്കിയതെന്ന് ബിഷപ്പ് പറയുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ ഞങ്ങള്‍ പുറത്തായി. അന്ന് തന്നെ മീനങ്ങാടി കത്തീഡ്രലിലെ ഫാദറെ ജില്ലയിലെ ഒരു പ്രമുഖ ലീഗ് നേതാവ് വിളിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും ടി.എം. ജേക്കബും കൂടെയുണ്ടെന്ന് പറഞ്ഞിട്ട്, ഇപ്പോഴെന്തായി- എന്നായിരുന്നു ഈ നേതാവിന്റെ ചോദ്യം.

സെന്റര്‍ അനുവദിക്കുമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്ന് അഞ്ചേകാല്‍ ഏക്കര്‍ ഭൂമി സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിങ്ങ് കോളേജിന്റെ പേരില്‍ രജിസ്റര്‍ ചെയ്തു. എന്‍.സി.ടി.ഇ. ആവശ്യപ്പെട്ട കെട്ടിടസൗകര്യങ്ങളുണ്ടാക്കുകയും അഞ്ചു ലക്ഷം രൂപയുടെ ഡി.ഡി. ബാംഗ്ലൂരിലെത്തി നേരിട്ട് നല്കുകയും ചെയ്തു. മാത്രമല്ല കലിക്കറ്റ് സര്‍വകലാശാലയില്‍ കോളേജ് സംബന്ധിച്ച് ആദ്യം നല്കിയ അപേക്ഷയുടെ കാലാവധി ഡിസം. 31ന് തീര്‍ന്നതിനെത്തുടര്‍ന്ന് 20,000 രൂപ മുടക്കിയാണ് അപേക്ഷ പുതുക്കിയത്. മീനങ്ങാടി കത്തീഡ്രലിനു കീഴില്‍ ഒരു എയ്ഡഡ് എല്‍.പി. സ്കൂള്‍ പോലുമില്ല -ബിഷപ്പ് പറയുന്നു.

ബിഷപ്പിന്റെ ആരോപണത്തില്‍ കഴമ്പില്ല

കല്‍പറ്റ: ബി.എഡ്. കോളേജുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എന്‍. മമ്മൂട്ടി, വൈസ് പ്രസിഡന്റ് പി.പി.വി. മൂസ, ജന. സെക്രട്ടറി പി.സി. അഹമ്മദ് എന്നിവര്‍ അറിയിച്ചു. ബി എഡ് കൊളെജിന് ഗവ. എന്‍.ഒ.സി. നല്കിയശേഷം ബിഷപ്പുമായി ഞങ്ങള്‍ ബന്ധപ്പെടുകയോ പണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല -ലീഗ് നേതാക്കള്‍പറഞ്ഞു.

ചന്ദ്രിക ദിനപ്പത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ പീലക്സിനോസിനെ സമീപിച്ചിരുന്നു. ഭദ്രാസനത്തിനു കീഴില്‍ ബി.എഡ്. കോളേജ് തുടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ആവശ്യമായ സഹായസഹകരണങ്ങള്‍ ഞങ്ങള്‍ വാഗ്ദ്ധാനം ചെയ്തു.

ബി.എഡ്. കോളേജിനുള്ള നിവേദനം ബിഷപ്പിന്റെയും ലീഗിന്റെയും പ്രതിനിധികള്‍ ചേര്‍ന്നാണ് വിദ്യാഭ്യാസമന്ത്രിക്ക് നല്കിയത്. ആദ്യലിസ്റില്‍ മീനങ്ങാടി കോളേജും ഉള്‍പ്പെട്ടിരുന്നു.

പണം പിരിയ്ക്കാന്‍ ആരെയും ചുമതലപ്പെടുത്തിയില്ലെന്ന്

മലപ്പുറം: മുസ്ലിംലീഗ് ജില്ലാ ഓഫീസ് പണിയാന്‍ പണം പിരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.

ബി.എഡ്. കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ലീഘൗസ് പണിയാന്‍ ലീഗ്നേതാക്കള്‍ രണ്ടരലക്ഷംരൂപ ആവശ്യപ്പെട്ടതായി മലങ്കര യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ പീലിക്സിനോസ് ആരോപിച്ചിരുന്നു. ബത്തേരിയിലെ പി.സി. അഹമ്മദും മുന്‍ എം.എല്‍.എ. പി.പി.വി. മൂസ്സയും എന്‍. മമ്മുട്ടിയും അരമനയില്‍ വന്ന് നേരിട്ട് പണം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+