Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പുമാര്‍ ആനക്കോട്ടയില്‍

ഗുരുവായൂര്‍: തൃശൂരിലെ സിബിസിഐ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പുമാര്‍ ഗുരുവായൂരിലെ ആനക്കോട്ട കാണാനെത്തി. വിദേശികളും സ്വദേശികളുമായ 106 ബിഷപ്പുമാര്‍ ഉള്‍പ്പെട്ട സംഘം ആനക്കോട്ടയില്‍ അരമണിക്കൂര്‍ നേരം ചെലവിട്ടു.

ആനക്കോട്ടയില്‍ 60ഓളം ആനകളെ ഒന്നിച്ചുകണ്ടപ്പോള്‍ ബിഷപ്പുമാര്‍ക്ക് ആഹ്ലാദം അടക്കാനായില്ല. ചിലര്‍ ആനകളെ തൊട്ടുനോക്കി. ചിലര്‍ അല്പം ഭയത്തോടെ അകലെ മാറിനിന്ന് ആനച്ചന്തം ആസ്വദിച്ചു. മദപ്പാടുള്ള ആനകളെ തളച്ചിട്ടതിനെക്കുറിച്ച് അവര്‍ പാപ്പാന്മാരോട് ചോദിച്ചറിഞ്ഞു.

ആനകളുടെ അടുത്ത് നിന്ന് പടമെടുക്കാനുള്ള തിരക്കായിരുന്നു പിന്നെ. ഇത്രയധികം ആനകളെ ഗുരുവായൂര്‍ അമ്പലത്തില്‍ ഭക്തര്‍ നടയിരുത്തിയതാണെന്നറിഞ്ഞപ്പോള്‍ ബിഷപ്പുമാര്‍ക്ക് കൗതുകം. വത്തിക്കാനിലെ ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ പാട്രിക് ഫോളിയുടെയും തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെയും നേതൃത്വത്തിലാണ് മെത്രാന്‍ സംഘം കോട്ട സന്ദര്‍ശിച്ചത്.

രാവിലെ മെത്രാന്‍ സംഘത്തെ ഗുരുവായൂര്‍ നഗരസഭയ്ക്ക് വേണ്ടി വൈസ് ചെയര്‍മാന്‍ രാജി അശോകന്‍ ബൊക്കെ നല്കി സ്വീകരിച്ചു. ഗുരുവായൂര്‍, കോട്ടപ്പടി, കാവീട് ഇടവകകളിലെ വിശ്വാസികളും ബിഷപ്പുമാരെ സ്വീകരിക്കാനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+