Get Updates
Get notified of breaking news, exclusive insights, and must-see stories!

എം. പി. പരമേശ്വരനോട് വിശദീകരണം തേടും

തിരുവനന്തപുരം: മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രത്തോട് യോജിക്കാത്ത നാലാം ലോക സിദ്ധാന്തം പ്രചരിപ്പിച്ചതിന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപക നേതാവ് എം. പി. പരമേശ്വരനോട് വിശദീകരണം തേടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തം തള്ളിയ സെക്രട്ടറിയേറ്റ് അദ്ദേഹം ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് വിലയിരുത്തി.

അതേ സമയം പിണറായി വിജയന്‍, തോമസ് ഐസക്, എം. എ. ബേബി, എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സെക്രട്ടറിയേറ്റ് തള്ളി. എം. എ. ബേബി, തോമസ് ഐസക് എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന പ്രമേയം യോഗത്തില്‍ വോട്ടിനിടേണ്ടിവന്നു. പരിഷ്കരണവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വാദിക്കുന്ന വി. എസ്. അച്യുതാന്ദന്‍ പക്ഷം തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് പ്രമേയം വോട്ടിനിടേണ്ടി വന്നത്. രണ്ട് വോട്ടിനാണ് പ്രമേയം പാസായത്.

ജനകീയാസൂത്രണത്തില്‍ വിദേശ ഫണ്ടിംഗ് ഉണ്ടെന്ന ആരോപണം തള്ളിയ സെക്രട്ടറിയേറ്റ് സിഡിഎസിനും ശാസ്ത്ര സാഹിത്യ പരിഷത്തിനും എതിരായ ആരോപണങ്ങള്‍ക്ക് അവരാണ് മറുപടി പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടി.

സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പാഠം മാസികയ്ക്കെതിരെ നിശിതമാവയ വിമര്‍ശം ഉയര്‍ത്തി. സേവ് സിപിഎം ഫോറത്തിന്റെ നേര്‍ അവകാശിയാണ് പാഠം മാസികയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ ചേരിതിരിവുകളുണ്ടെന്ന വാദം സെക്രട്ടറിയേറ്റ് തള്ളി. പാര്‍ട്ടിക്കെതിരെ കല്ലുവച്ച നുണകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് സെക്രട്ടറിയേറ്റ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+