Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് 28 ഫയര്‍ സ്റേഷനുകള്‍ കൂടി

കൊച്ചി: സംസ്ഥാനത്ത് നവീന സൗകര്യങ്ങളോടെ 28 ഫയര്‍ സ്റേഷനുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

ഫയര്‍ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷന്‍ 15-ാം സംസ്ഥാന സമ്മേളനം ജനവരി 12 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക ഉപകരണങ്ങളും വാഹനങ്ങളും പുതിയ ഫയര്‍ സ്റേഷനുകളിലുണ്ടാവും. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഫയര്‍ സ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തും.

ഫയര്‍ സ്റേഷന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ഫയര്‍ സര്‍വീസ് കേന്ദ്രം അടുത്തു തന്നെ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്തിന് പുറത്തും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അടുത്ത ഗഡു ക്ഷാമബത്ത ഫയര്‍ സര്‍വീസ് ജീവനക്കാര്‍ക്കും ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+