കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ നാളെ യോഗം ചേരുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസിലെ എ വിഭാഗവും ഐ വിഭാഗവും ജനുവരി 13 ചൊവാഴ്ച തിരുവനന്തുപരത്ത് യോഗം ചേരുന്നു.
പുത്തന്‍ പദ്ധതികള്‍ ആവിഷ്കരിയ്ക്കാനാണ് ഇരു സംഘങ്ങളും യോഗം ചേരുന്നത്.
ഐ ഗ്രൂപ്പ് യോഗത്തില്‍ എം. എല്‍. എ മാര്‍, കെ. പി. സി. സി. ഭാരവാഹികള്ഡ, നിര്‍വാഹക സമിതി അംഗങ്ങള്‍, ഡി. സി. സി. പ്രസിഡണ്ടുമാര്‍ എന്നിവരുണ്ടാവും. മുഖ്യമന്ത്രി ആന്റണി മുസ്ലിം ലീഗ് നേതാവ് ശിബാബ് തങ്ങളെ കണ്ട് ഉണ്ടാക്കിയിട്ടുള്ള ഒത്തുതീര്‍പ്പുകളെ എങ്ങനെ നേരിടണമെന്നതായിരിയ്ക്കും പ്രധാന ചര്‍ച്ചാ വിഷയം. ഹൈകമാണ്ടിന്റെ നടപടിയില്‍ എങ്ങനെ നിലപാട് സ്വീകരിയ്ക്കണമെന്നും യോഗം ചര്‍ച്ച ചെയ്യും. പി. സി. ചാക്കൊ അയഞ്ഞ സമീപനം സ്വീകരിച്ചു എന്ന് പല ഐ നേതാക്കള്‍ക്കും പരാതിയുണ്ട്. ഈ വിഷയവും ചര്‍ച്ചയ്ക്ക് വന്നേയ്ക്കും.
ചൊവാഴ്ച തന്നെ ചേരുന്ന ഐ വിരുദ്ധരുടെ യോഗവും മുസ്ലിം ലീഗുമായി നടന്ന ചര്‍ച്ച സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.