Get Updates
Get notified of breaking news, exclusive insights, and must-see stories!

13 വിദേശ മലയാളികളെ ആദരിച്ചു

ദില്ലി: വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ 13 വിദേശ മലയാളികളെ ദില്ലിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.

നോര്‍ക സംഘടിപ്പിച്ച കേരള ദിനാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ അവസാന ദിവസമാണ് നടന്നത്.

രവി പിള്ള, ഹംസ അബാസ്, സോമന്‍ ബേബി, സണ്ണി കുളത്തക്കല്‍ (ബഹ്റിന്‍), പി. മുഹമ്മദലി (ഒമാന്‍), എം. എ. യൂസഫലി, വൈ. എ. റഹിം (യുഎഇ), സി. കെ. മേനോന്‍, മണ്‍സൂര്‍ പള്ളൂര്‍, കെ. പി. അബ്ദുള്‍ ഹമീദ് (ഖത്തര്‍), എം. എസ്. സെബാസ്റ്യന്‍ (സൗദി അറേബ്യ), ജേക്കബ് തോമസ് (കുവൈത്ത്), കെ. രാധാകൃഷ്ണന്‍ (യുഎസ്) എന്നിവരെയാണ് ആദരിച്ചത്. മലേഷ്യന്‍ മന്ത്രി എം. സാമിവേലു ഇവരെ പൊന്നാട അണിയിച്ചു.

മന്ത്രിമാരായ എം. എം. ഹസ്സന്‍, ബാബു ദിവാകരന്‍, എ. കെ. മുനീര്‍, ലോക്സഭാംഗം വി. എം. സുധീരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിമാനനിരക്ക് കുറയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് യോഗം തീരുമാനിച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ മന്ത്രി മുനീര്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+