Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎഫ് മുന്‍ സെക്രട്ടറിയെ പുറത്താക്കി

കോഴിക്കോട്: അച്ചടക്ക ലംഘനം നടത്തിയതിന് എന്‍ഡിഎഫ് മുന്‍ സംസ്ഥാന സെക്രട്ടറിയെ സംഘടനയില്‍ നിന്ന് പുറത്താക്കി.

ചിസ്തി ഖാദരിയ ത്വരീക്കത്ത് എന്ന ആത്മീയ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് എന്‍ഡിഎഫിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായ അഷ്റഫ് ബിന്‍ അലിയെ പുറത്താക്കിയത്. ത്വരീക്കത്തിലേക്ക് ആളുകളെ ചേര്‍ക്കുന്നതിനായി പ്രവര്‍ത്തിച്ചുെവെന്നാണ് അഷ്റഫിനെതിരായ ആരോപണം.

അച്ചടക്ക ലംഘനം നടത്തിയതിന് എന്‍ഡിഎഫിന്റെ മലപ്പുറത്തെ നേതാവ് മുനീറിനെതിരെയും കായിക പരിശീലകന്‍ ഒ. എം. എ. ജബാറിനെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുന്നത് പരിഗണനയിലുണ്ട്. മുന്‍ സിമി നേതാവും ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് ദക്ഷിണേന്ത്യന്‍ ഡയറക്ടറുമായ അഷ്റഫിനെ ജനവരി മൂന്നിനാണ് എന്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയത്.

അഷ്റഫും മറ്റുള്ളവരും എന്‍ഡിഎഫ് പ്രവര്‍ത്തകരെ ത്വരീക്കത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്ന് എന്‍ഡിഎഫ് ചെയര്‍മാന്‍ എ. സെയ്ദ് പറഞ്ഞു. എന്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ ത്വരീക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കിയത്. പലരും എന്‍ഡിഎഫ് വിട്ട് ത്വരീക്കത്തില്‍ ചേര്‍ന്നു. ത്വരീക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംശയങ്ങളുണ്ട്- സെയ്ദ് വ്യക്തമാക്കി.

മലപ്പുറത്തെ പല ഭാഗങ്ങളിലും ത്വരീക്കത്ത് ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. ഒട്ടേറെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. എന്‍ഡിഎഫിന്റെ ഇപ്പോഴത്തെ നേതൃത്വം പുറത്തു പോവണമെന്നും എന്‍ഡിഎഫ് പോലുള്ള ആത്മീയ സംഘടനയെ നയിക്കാനുള്ള മതപരമായ ജ്ഞാനം ഇപ്പോഴത്തെ നേതാക്കള്‍ക്കില്ലെന്നുമാണ് നടപടി നേരിടുന്ന എന്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+