കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രികാല ട്രാഫിക് നിയന്ത്രണം ശക്തമാക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ട്രാഫിക് ചട്ടങ്ങള്‍ രാത്രിസമയങ്ങളില്‍ കൃത്യമായി നടപ്പിലാക്കുന്നതിന് പൊലീസ് ജാഗ്രത പാലിക്കുമെന്ന് തിരുവനന്തപുരം മേഖലാ ഡിഐജി അരുണ്‍ കുമാര്‍ സിന്‍ഹ പറഞ്ഞു.

രാത്രികാലത്തെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ട്രാഫിക് നിയന്ത്രണം ശക്തിപ്പെടുത്തും. ജനവരി 15 മുതല്‍ രാത്രിസമയത്തെ ട്രാഫിക് നിയന്ത്രണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ട്രാഫിക് കോണ്‍സ്റബിളുമാര്‍ക്ക് തിളങ്ങുന്ന ജാക്കറ്റുകളും ലാത്തികളും നല്‍കും. പട്രോള്‍ വാഹനങ്ങള്‍ക്ക് സര്‍ച്ച് ലൈറ്റുകള്‍ നല്‍കും. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതോടൊപ്പം സാമൂഹ്യവിരുദ്ധശല്ല്യം ഒഴിവാക്കാനും സ്പിരിറ്റ്കടത്ത് തടയാനും ഇതുവഴി ലക്ഷ്യമിടുന്നു.

ശബരിമല തീര്‍ഥാടനം തീര്‍ഥാടനം തുടങ്ങിയതോടെ മൂന്ന് ജില്ലകളിലും അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് പോവുന്ന മിക്ക വാഹനങ്ങള്‍ക്കും മഞ്ഞ ഹെഡ്ലൈറ്റുകളുണ്ട്. നിറമുള്ള ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങളുടെ ലംഘനമാണ്.

പകല്‍ സമയത്തെ അപേക്ഷിച്ച് രാത്രികാലങ്ങളില്‍ ട്രാഫിക് നിയന്ത്രണം ശക്തമല്ലാത്തതാണ് രാത്രികാലങ്ങളിലെ 25 ശതമാനം അപകടങ്ങള്‍ക്കും കാരണമെന്ന് ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ശക്തമായ വെളിച്ചം മൂലം കണ്ണ് കാണാത്തത് അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ശക്തമായ വെളിച്ചം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനാവുമോയെന്നത് പൊലീസ് പരിശോധിച്ചുവരികയാണ്.

മൂന്ന് ജില്ലകളിലും അപകടങ്ങള്‍ പതിവായി സംഭവിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് പൊലീസ് പഠനം നടത്തും. രാത്രികാലങ്ങളില്‍ വണ്‍വേ നിയമം ശക്തമായി പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് സംവിധാനം കൊണ്ടുവരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X