കപ്പല്‍ സര്‍വീസ് തുടങ്ങാം: ഗള്‍ഫ് മലയാളികള്‍
ദില്ലി: കേരള സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്തമേഖലയില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിയ്ക്കാന്‍ തയ്യാറായി ഗള്‍ഫ് മലയാളികള്‍. ഗള്‍ഫില്‍ വ്യവസായികളായ ഏതാനും മലയാളികളാണ് ഇതിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് പ്രവാസി മലയാളി സെല്‍(നോര്‍ക്ക) സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.
ദില്ലിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവാസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഗള്‍ഫ് മലയാളികളാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. കപ്പല്‍ സര്‍വീസ് തുടങ്ങാന്‍ ഗള്‍ഫ് മലയാളികള്‍ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ രണ്ട് കോടി മുതല്‍ മുടക്കണം. - ജിജി തോംസണ്‍ പറഞ്ഞു.
എയറിന്ത്യ ഇപ്പോള്‍ ഈടാക്കുന്നതിന്റെ പകുതി നിരക്കില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വിമാനസര്‍വീസ് തുടങ്ങാന്‍ തയ്യാറാണെന്ന് യുഎഇയിലെ വ്യവസായപ്രമുഖനും മലയാളിയുമായ എം.എ. യൂസഫലി അറിയിച്ചിട്ടുണ്ട്. ഗള്‍ഫില്‍ പണിയെടുക്കുന്ന പാവപ്പെട്ട മലയാളികളെ എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ചേര്‍ന്ന് പിഴിയുകയാണ്. 2145 കിലോമീറ്റര്‍ ദൂരവും മൂന്നര മണിക്കൂര്‍ പറക്കല്‍ സമയവുമുള്ള ഷാര്‍ജ-ബെയ്റൂട്ട് റൂട്ടില്‍ അല്‍ അറബിയ എയര്‍ലൈന്‍ ഈടാക്കുന്നത് 7300 രൂപ മാത്രമാണെന്ന് യൂസഫലി പറഞ്ഞു. അതേ സമയം ഇത്ര ദൂരമുള്ള കൊച്ചി-ഷാര്‍ജ റൂട്ടില്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് 23,000 രൂപയാണെന്ന് യൂസഫലി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications