Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്സിംഗ്: കൊച്ചിയില്‍ ഈ വര്‍ഷം പരീക്ഷയില്ല

കൊച്ചി: കമ്മിഷന്‍സ് ഒണ്‍ ഗ്രാജുവേറ്റ്സ് ഒഫ് ഫോറിന്‍ നഴ്സിംഗ് സ്കൂള്‍സി(സിജിഎഫ്എന്‍എസ്)ന്റെ പരീക്ഷാ കേന്ദ്രം കൊച്ചിയില്‍ വീണ്ടും തുടങ്ങുന്നതിന് ശ്രമം നടക്കുന്നു.

സിജിഎഫ്എന്‍എസും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നാണ് കൊച്ചിയില്‍ പരീക്ഷ നടത്തിയിരുന്നത്. സിജിഎഫ്എന്‍എസുമായുള്ള ധാരണാപത്രം ഒരു വര്‍ഷത്തേക്കായിരുന്നുവെന്നും ചില പ്രശ്നങ്ങള്‍ കാരണമാണ് ധാരണാപത്രം പുതുക്കാതിരുന്നതെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്‍. ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു.

പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും സിജിഎഫ്എന്‍എസുമായി വീണ്ടും ധാരണയിലെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2004 മാര്‍ച്ചില്‍ കൊച്ചിയില്‍ പരീക്ഷ നടത്തുന്നില്ലെങ്കിലും കൊച്ചി ഇനി പരീക്ഷാകേന്ദ്രമാക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിജിഎഫ്എന്‍എസ് മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജുഡിത് പെന്തര്‍ഗസ്തും വ്യക്തമാക്കിയിട്ടുണ്ട്.

യുഎസില്‍ ജോലി തേടുന്ന നഴ്സുമാര്‍ സിജിഎഫ്എന്‍എസ് പരീക്ഷ പാസാവേണ്ടതുണ്ട്. 2003 മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന പരീക്ഷയില്‍ 3000 പേര്‍ പങ്കെടുത്തിരുന്നു. സിജിഎഫ്എന്‍എസ് പരീക്ഷ നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ കേന്ദ്രമാണ് കൊച്ചി. 2002ല്‍ ബാംഗ്ലൂരിലാണ് ആദ്യമായി പരീക്ഷ നടത്തിയത്.

2003ല്‍ പരീക്ഷ നടത്തിയതിനെ തുടര്‍ന്ന് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. പരീക്ഷാ പരിശോകരെ നിയോഗിക്കുന്നതു സംബന്ധിച്ച സിജിഎന്‍എഫ്എസും സര്‍വകലാശാല സ്റാഫ് അസോസിയേഷനും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് അതിലൊന്ന്. ഒരു പരീക്ഷാകേന്ദ്രത്തില്‍ നിയമനം നടക്കുന്നുവെന്ന് പൊലീസിന് അജ്ഞാത ടെലഫോണ്‍ സന്ദേശം ലഭിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+