ചേരിതിരിവുണ്ടായിട്ടില്ല: പിണറായി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരിതിരിവുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
ജനവരി 12 തിങ്കളാഴ്ച വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവാദപ്രശ്നങ്ങളില്‍ ചേരിതിരിവും വോട്ടെടുപ്പും നടന്നുവെന്ന് ചില പത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതെല്ലാം പത്രങ്ങളുടെ വ്യാജസൃഷ്ടികള്‍ മാത്രമാണ്.- പിണറായി വിജയന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ഇത്തരം പ്രചാരണങ്ങള്‍ പത്രങ്ങള്‍ നടത്തുന്നത്. പരമേശ്വരന്‍ പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.












Click it and Unblock the Notifications