Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലി പ്രഭാകരന്റെ മകള്‍ക്ക് മംഗല്യം

കൊളംബോ: എല്‍ടിടിഇ നേതാവ് വി. പ്രഭാകരന്റെ മകള്‍ ദ്വാരക വിവാഹിതയാകുന്നു. ശ്രീലങ്കയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഗജേന്ദ്രകുമാര്‍ പൊന്നമ്പലമാണ് വരന്‍. വിവാഹം ഈ വര്‍ഷം അവസാനം നടന്നേക്കും.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വധിക്കപ്പെട്ട കുമാര്‍ പൊന്നമ്പലത്തിന്റെ മകനാണ് ഗജേന്ദ്രകുമാര്‍. ആള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസി (എസിടിസി)ന്റെ നേതാവായ ഗജേന്ദ്രകുമാര്‍ പാര്‍ലമെന്റ് അഗമാണ്. അഭിഭാഷക രംഗത്തു നിന്നാണ് രാഷ്ട്രീയത്തിലെത്തിയത്.

ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എഡ്യുക്കേഷഷന്‍ പൂര്‍ത്തിയാക്കിയ ദ്വാരക ഇപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്.

ശ്രീലങ്കയിലെ തമിഴ് രാഷ്ട്രീയപ്പാര്‍ട്ടിയായ ആള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസ്സിന്റെ സ്ഥാപകനായ കുമാര്‍ പൊന്നമ്പലത്തെ മാ മനിതന്‍ (മഹാനായ മനുഷ്യന്‍ ) എന്ന പദവി നല്‍കി എല്‍ടിടിഇ ആദരിച്ചിരുന്നു.

എല്‍ടിടിഇ ഗജേന്ദ്രകുമാറിനെ പിന്തുണക്കുന്നുണ്ട്. തമിഴ് ദേശീയ സഖ്യത്തിലെ ഉന്നത നേതാക്കളെക്കൊണ്ട് ഗജേന്ദ്രകുമാറിനെ നേതാവായി അംഗീകരിപ്പിക്കാന്‍ എല്‍ടിടിഇ ശ്രമം നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്.

ജാഫ്നയിലെ തമിഴ് സമൂഹത്തിലെ പ്രമുഖ സമുദായമായ വെള്ളാള ജാതിയില്‍പ്പെട്ടയാളാണ് ഗജേന്ദ്രകുമാര്‍. പ്രഭാകരന്‍ മുക്കുവ ജാതിയായ കാരയാര്‍ സമുദായക്കാരനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+