Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന്കോടിയുടെ കാര്‍ ഇന്ത്യയില്‍

ദില്ലി: ഇന്ത്യന്‍ വിപണിയിലേക്ക് മൂന്ന് കോടി രൂപ വിലയുള്ള കാര്‍ എത്തുന്നു. മേബാക് എന്ന പേരുള്ള ഈ കാറില്‍ ചക്രത്തിലോടുന്ന ഒരു ആഡംബരവീട് എന്ന് വിശേഷിപ്പിയ്ക്കുന്നതായിരിക്കും കൂടുതല്‍ ചേരുക.

ഈയാഴ്ച കാര്‍ ഇന്ത്യന്‍ നിരത്തിലിറങ്ങും. ഇത്തരം ഒരു കാര്‍ ഓടിയ്ക്കാന്‍ പാകത്തിലുള്ളതാണോ ഇന്ത്യയിലെ റോഡുകള്‍ എന്നത് വേറെക്കാര്യം. അടുത്തയാഴ്ച ദില്ലിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ ഈ കാര്‍ പ്രദര്‍ശിപ്പിക്കും. കരകൗശലത്തിലൂടെയുണ്ടാക്കിയതാണ് അപ്ഹോള്‍സ്റ്റി.

550എച്ച്പിയുടെ ഇരട്ട ടര്‍ബോ എഞ്ചിനാണ് മേബാകിന്റെ കരുത്ത്. 18 അടിയാണ് കാറിന്റെ നീളം. ഇലക്ട്രോണിക് സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ഡോറുകള്‍, മടക്കിവയ്ക്കാവുന്ന പിന്‍സീറ്റുകള്‍ (ഇതിനെ വിമാനത്തിന്റെ സീറ്റിനോട് ഉപമിയ്ക്കാം), ഇലക്ട്രോണിക് സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ഫുട് റെസ്റുകള്‍, ഷാമ്പയിന്‍ തണുപ്പിയ്ക്കാന്‍ ഒരു കൂളര്‍, ഡോള്‍ബി സ്റീരിയോ, വീഡിയോ സ്ക്രീന്‍ എന്നിവ കാറില്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+