സ്വകാര്യ കമ്പനികള്‍ എണ്ണവില്പന തുടങ്ങും
ദില്ലി: സ്വകാര്യ എണ്ണക്കമ്പനികള്‍ ഏപ്രില്‍ മാസത്തോടെ പെട്രോള്‍ സ്റേഷനുകളിലൂടെ വാഹനങ്ങളുടെ ഇന്ധന വില്പന തുടങ്ങുമെന്ന് പെട്രോളിയം മന്ത്രി രാം നായിക് അറിയിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്സാര്‍ ഓയില്‍, റോയല്‍ ഡച്ച്, ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍, ന്യുമലിഗഡ് റിഫൈനറി എന്നിവയ്ക്കാണ് പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 5849ഉം എസ്സാര്‍ ഓയിലിന് 1700 ഉം റോല്‍ ഡച്ചിന് 2000ഉം ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന് 1100ഉം ന്യുമലിഗഡ് റിഫൈനറിക്ക് 510ഉം പെട്രോള്‍ പമ്പുകള്‍ തുടങ്ങാനാണ് അനുമതി നല്‍കിയത്. ഏപ്രിലോടെ 500 പെട്രോള്‍ സ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് രാം നായിക് പറഞ്ഞു.
പൊതുമേഖലാ എണ്ണവില്പന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും 20,000 പെട്രോള്‍ സ്റേഷനുകളാണ് ഇപ്പോള്‍ രാജ്യത്ത് നടത്തുന്നത്.
എണ്ണ വില്പനയിലെ വ്യവസ്ഥയില്ലായ്മയുടെ ഫലമായാണ് സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്ന് രാം നായിക് പറഞ്ഞു.












Click it and Unblock the Notifications