ടോപോ സിബിസിഐ അധ്യക്ഷന്‍
തൃശൂര്‍: ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ പൊതുവേദിയായ സിബിസിഐയുടെ അധ്യക്ഷനായി കര്‍ദ്ദിനാള്‍ ടെലസ്ഫോര്‍ പ്ലാസിഡസ് ടോപോ തിരഞ്ഞെടുക്കപ്പെട്ടു.
മുളയം മേരിമാതാ മേജര്‍ സെമിനാരിയില്‍ നടക്കുന്ന സിബിസിഐ ജനറല്‍ അസംബ്ലി ജനവരി 14 ബുധനാഴ്ച സമാപിയ്ക്കും. അതിന് മുമ്പേ മറ്റ് ഭാരവാഹികളെക്കൂടി തിരഞ്ഞെടുക്കും.
ആര്‍ച്ച് ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയസിന് പകരമായാണ് കര്‍ദ്ദിനാള്‍ ടോപോ സിബിസിഐ അധ്യക്ഷനാവുന്നത്. ഇദ്ദേഹം ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ കൂട്ടായ്മയായ സിസിബിഐയുടെ പ്രസിഡന്റും റാഞ്ചി അതിരൂപതാ അധ്യക്ഷനുമാണ്.
ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഏഷ്യയിലെ ആദ്യ കര്‍ദ്ദിനാളാണ് ടോപോ. 2003 ഒക്ടോബറില്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ രജതജൂബിലിയോടനുബന്ധിച്ച് ഒക്ടോബറിലാണ് ഇദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്.












Click it and Unblock the Notifications