സിപിഎമ്മില്‍ ഗോര്‍ബച്ചേവിസം: ചെറിയാന്‍
കൊല്ലം: സിപിഎമ്മിനെ ഗോര്‍ബച്ചേവിസം ബാധിച്ചിരിക്കുകയാണെന്ന് എകെജി ജനകീയവേദി നേതാവ് വി.ബി. ചെറിയാന്‍.
പ്രത്യയശാസ്ത്രതര്‍ക്കങ്ങളില്‍ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് എടുത്ത തീരുമാനം പാര്‍ട്ടിയിലെ ഗോര്‍ബചേവിസ്റുകള്‍ മേല്‍ക്കൈ നേടിയതിന്റെ ഉദാഹരണമാണ്. ഗോര്‍ബച്ചേവിസ്റുകള്‍ സിപിഎമ്മില്‍ ബ്രാഞ്ച്തലം മുതല്‍ പൊളിറ്റ് ബ്യൂറോ തലം വരെയുണ്ട്. - ചെറിയാന്‍ പറഞ്ഞു.
ഗോര്‍ബച്ചേവ് റഷ്യയില്‍ നടപ്പാക്കിയ പെരിസ്ട്രോയിക്ക, ഗ്ലാസ് നോസ്റ് എന്നിവയുടെ കേരളപതിപ്പുകളായിരുന്നു മാനവീയവും ജനകീയാസൂത്രണവും. പാര്‍ട്ടിയില്‍ റിവഷനിസം പ്രവണത വര്‍ധിച്ചുവെന്നതിന്റെ പ്രത്യയശാസ്ത്രഅടിത്തറയാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ പരിഷ്കരിച്ച പാര്‍ട്ടിപരിപാടി. ആഗോളശക്തികള്‍ക്ക് സിപിഎം കീഴടങ്ങിക്കഴിഞ്ഞു. - ചെറിയാന്‍ പറഞ്ഞു.
റിവിഷനിസ്റുകള്‍ക്കെതിരെ വി.എസ്. അച്യുതാനന്ദനും ഇ. ബാലാനന്ദനും എടുത്ത നിലപാടുകളെ ചെറിയാന്‍ അഭിനന്ദിച്ചു. എം.പി. പരമേശ്വരന്റെ നാലാം ലോകസിദ്ധാന്തത്തെ തള്ളിപ്പറയാന്‍ എം.എ. ബേബിയും തോമസ് ഐസക്കും നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും ചെറിയാന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications