ക്രിസ്ത്യന്‍ പള്ളിയില്‍ പൊങ്കാല
കൊല്ലം: കുണ്ടറക്ക് സമീപം നന്ദ്രിക്കലിലെ സെന്റ് റിതാസ് കത്തോലിക്ക പള്ളി ഹിന്ദു ആചാരമായ പൊങ്കല്‍ സംഘടിപ്പിച്ചത് വിശ്വാസികള്‍ക്ക് അപൂര്‍വ അനുഭവമായി.
ആദ്യമായാണ് പള്ളിയില്‍ പൊങ്കാല ചടങ്ങ് സംഘടിപ്പിക്കുന്നത്. പള്ളിയുടെ വാര്‍ഷികോത്സവത്തിന്റെ ഭാഗമായാണ് ജനവരി 12 തിങ്കളാഴ്ച പൊങ്കാല ഒരുക്കിയത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമെ മറ്റ് സമുദായങ്ങളില്‍ പെട്ടവരും പൊങ്കാലയില്‍ പങ്കെടുത്തു. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ആചാരമാണ് പൊങ്കാലയെങ്കിലും പള്ളി ഒരുക്കിയ ചടങ്ങില്‍ പൊങ്കാലയിടാന്‍ ഒട്ടേറെ പുരുഷന്മാരുമുണ്ടായിരുന്നു.
അതേ സമയം ക്രൈസ്തവരിലെ ഒരു വിഭാഗത്തിന് പളളി പൊങ്കാല സംഘടിപ്പിച്ചതിനോട് പ്രതിഷേധമുണ്ട്. ചടങ്ങില്‍ നിന്ന് അവര്‍ വിട്ടുനിന്നു. പള്ളി ഹിന്ദു ആചാരത്തിന് വേദിയാക്കിയതിനെതിരെ കൊല്ലം ബിഷപ്പിന് പരാതി നല്‍കാന്‍ അവരില്‍ ചിലര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications