Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകബാങ്ക് പദ്ധതിക്ക് മാതൃക ഒളവണ്ണ

കോഴിക്കോട്: ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ജലനിധി പദ്ധതിയുടെ രീതിയില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കി 13 വര്‍ഷം മുമ്പ് മാതൃക കാട്ടിയ പഞ്ചായത്താണ് കോഴിക്കോട് ജില്ലയിലെ ഒളവണ്ണ.

സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ജനപങ്കാളിത്തത്തോടെയാണ് കുടിവെള്ള പദ്ധതി ഒളവണ്ണയില്‍ നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചെലവ് അതിന്റെ പ്രയോജനം ലഭിക്കുന്ന ജനങ്ങള്‍ തന്നെ വഹിക്കണമെന്നതായിരുന്നു ഈ പദ്ധതിയുടെ അടിസ്ഥാനതത്വം.

കോഴിക്കോടിന് സമീപമുള്ള ഒളവണ്ണയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നടത്തിയ പ്രക്ഷോഭങ്ങള്‍ നിഷ്ഫലമായതിനെ തുടര്‍ന്നാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. സംസ്ഥാനത്തെ ആദ്യത്തെ ജനകീയ കുടിവെള്ള പദ്ധതിയായ കംബ്ലിപറമ്പ പദ്ധതി 1990ല്‍ നടപ്പിലാക്കുന്നതിലൂടെയാണ് ഈ ജനകീയ സംരംഭത്തിന് തുടക്കമിട്ടത്.

പദ്ധതിയുടെ ഗുണഭോക്താക്കള്‍ തന്നെയാണ് കിണറുകള്‍ കുഴിക്കുന്നതിനും ടാങ്ക് നിര്‍മിക്കുന്നതിനും വെളളത്തിനുള്ള കണക്ഷനുകള്‍ ഘടിപ്പിക്കുന്നതിനുമുള്ള ചെലവ് വഹിച്ചത്. ഓരോ ഗുണഭോക്താവില്‍ നിന്നും 2600 രൂപ വീതം മൊത്തം 1,26,500 രൂപ പദ്ധതി നടപ്പിലാക്കുന്നതിനായി പഞ്ചായത്ത് പിരിച്ചെടുത്തു. കംബ്ലിപറമ്പ പദ്ധതി വിജകരമായി നടപ്പിലാക്കിയതിനെ തുടര്‍ന്ന് അത്തരം 25 പദ്ധതികള്‍ കൂടി ഒളവണ്ണ പഞ്ചായത്തില്‍ നടപ്പില്‍വന്നു.

ജനകീയാസൂത്രണ പദ്ധതി വന്നതോടെ ഈ പദ്ധതികള്‍ക്ക് പഞ്ചായത്ത് സഹായം നല്‍കാന്‍ തുടങ്ങി. പഞ്ചായത്തിന്റെ സഹായത്തോടെ മുന്നോട്ടുപോവുന്ന 34 പദ്ധതികളാണ് പഞ്ചായത്തിലുള്ളത്. പദ്ധതികളുടെ മൊത്തം ചെലവിന്റെ 50 ശതമാനം പഞ്ചായത്ത് വഹിക്കും. ബാക്കി തുക ഗുണഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കും.

ഒരു പ്രദേശത്തെ ആളുകള്‍ ചേര്‍ന്നാണ് ഗുണഭോക്താക്കളുടെ എണ്ണവും പദ്ധതിച്ചെലവും കണക്കാക്കുന്നത്. ജനങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന ഒരു സമിതി പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല വഹിക്കും. വെള്ളം ചോര്‍ന്നുപോവുന്നത് തടയാനും മറ്റും ഈ സമിതികള്‍ കര്‍ശന പരിശോധന നടത്താറുണ്ട്.

പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളെ കുറിച്ച് പഠിക്കുന്നതിന് ലോകബാങ്ക് പ്രതിനിധികള്‍ പല വട്ടം പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ലോകബാങ്ക് പ്രതിനിധികള്‍ പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ആരായുകയും ഗുണഭോക്താക്കളുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ലോകബാങ്കിന്റെ പദ്ധതിക്ക് തങ്ങളുടെ പദ്ധതിയെ മാതൃകയാക്കിയാണ് രൂപം നല്‍കിയിരിക്കുന്നതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എം. ശശിധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+