പ്രശ്നങ്ങള്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: പാര്‍ട്ടിയുടെ മുഖം രക്ഷിക്കുന്ന പ്രസ്താവനയാണ് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറപ്പെടുവിച്ചതെങ്കിലും സിപിഎമ്മിലെ ആശയഭിന്നതകള്‍ വീണ്ടും ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി അറിയുന്നു.
ഫിബ്രവരി 11, 12 തീയതികളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും 13,14,15 തീയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും സിപിഎമ്മിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
പാര്‍ട്ടിയുടെ നയപരിപാടിക്ക് വിരുദ്ധമായ രീതിയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വി. എസ്. അച്യുതാനന്ദന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രശ്നങ്ങള്‍ ഒരു രേഖയായി അവതരിപ്പിച്ചിരുന്നു. രേഖയിന്മേല്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനങ്ങളെടുക്കാന്‍ സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനാണ് യോഗം തീരുമാനിച്ചത്.
ജനകീയാസൂത്രണത്തിലെ വിദേശഫണ്ടിംഗ്, പാര്‍ട്ടിയിലെ സൈദ്ധാന്തിക ഭിന്നതകള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് അച്യുതാനന്ദന്‍ രേഖയില്‍ വിശദീകരിക്കുന്നത്.
എം. എന്‍. വിജയനോട് പാഠത്തിന്റയോ ദേശാഭിമാനിയുടെയോ പത്രാധിപ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നതിന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications