കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗങ്ങള്‍ തുടങ്ങി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ കരുണാകര വിഭാഗത്തിന്റെയും കരുണാകര വിരുദ്ധ വിഭാഗത്തിന്റെയും പ്രത്യേക യോഗങ്ങള്‍ ജനവരി 13 ചൊവാഴ്ച തുടങ്ങി.
ഐ ഗ്രൂപ്പിന്റെ യോഗം സത്യന്‍ സ്മാരക ഹാളിലും കരുണാകരവിരുദ്ധരുടെ യോഗം കവടിയാര്‍ ഗോള്‍ഫ് ക്ലബിലുമാണ് നടക്കുന്നത്.
ജനവരി 15ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇരുഗ്രൂപ്പുകളും യോഗം ചേരുന്നത്. നിയമസഭാ സമ്മേളനത്തിന് മുമ്പ് ഹൈക്കമാന്റ് കേരളത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കാനിടിയില്ലെന്നിരിക്കെ, മുന്നോട്ടുപോവുന്നതിനുള്ള തന്ത്രങ്ങളെ കുറിച്ച് ഇരുവിഭാഗവും ചര്‍ച്ച ചെയ്യും.
നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് കരുണാകര വിഭാഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് സുപ്രധാനവകുപ്പുകളായ ആഭ്യന്തരമോ ധനകാര്യമോ നല്‍കി പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീര്‍പ്പില്‍ നിന്ന് ഹൈക്കമാന്റ് പിന്നോക്കം പോയത് ഐ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഗ്രൂപ്പ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചേക്കും.
കെ. മുരളീധരന് സുപ്രധാന വകുപ്പ് നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് ചെറുക്കുക എന്നതാണ് കരുണാകരവിരുദ്ധരുടെ പ്രധാന അജണ്ട. കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടിനോട് യോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.












Click it and Unblock the Notifications