ഹൗസിംഗ്ബോര്‍ഡ് വീടുകള്‍ വാടകയ്ക്ക്
തിരുവനന്തപുരം: വിറ്റുപോകാത്ത ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ വീടുകള്‍ വാടകയ്ക്ക് നല്കാന്‍ തീരുമാനിച്ചതായി റവന്യു-ഭവനമന്ത്രി കെ.എം. മാണി അറിയിച്ചു.
മാര്‍ക്കറ്റിലെ നിരക്കിനേക്കാള്‍ 30 ശതമാനം വരെ കിഴിവല്‍ വീടുകള്‍ വാടകയ്ക്ക് നല്കാനാണ് പദ്ധതി. തിരുവനന്തപുരം, ആറ്റിങ്ങല്‍, ചേര്‍ത്തല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാല, തൊടുപുഴ, എറണാകുളം, തൃശൂര്‍, ഗുരുവായൂര്‍, ചാലക്കുടി, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോഡ് എന്നീ നഗരങ്ങളിലാണ് വീടുകള്‍ വാടകയ്ക്ക് നല്കുക.
11 മാസത്തെ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തെ വാടക അഡ്വാന്‍സായി നല്കുന്ന സ്ഥിരവരുമാനമുള്ള ആര്‍ക്കും വീടുകള്‍ വാടകയ്ക്ക് നല്കും.












Click it and Unblock the Notifications