കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാളയത്ത് വിനോദകേന്ദ്രം വരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാളയം നഗര നവീകരണ പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ ഒരേക്കര്‍ സ്ഥലത്ത് കെട്ടിടസമുച്ചയങ്ങളുള്ള വിനോദകേന്ദ്രം തുടങ്ങുന്നത് തിരുവനന്തപുരം വികസന അതോറിറ്റി പരിഗണിക്കുന്നു.

ഒരു ഏക്കര്‍ സ്ഥലത്ത് സിനിമാ തിയേറ്ററുകള്‍, തീം റെസ്റോറന്റുകള്‍, ഗെയിം പാര്‍ലറുകള്‍, ഷോപ്പിംഗ് ആര്‍ക്കേഡുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വിനോദകേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി. ആഗോള നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുത്ത അഹമ്മദാബാദിലെ ഒരു കമ്പനി പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ചാല, മെഡിക്കല്‍ കോളജ്, മുട്ടത്തറ എന്നീ സ്ഥലങ്ങളില്‍ പദ്ധതി സ്ഥാപിക്കുന്നതിന് സ്ഥലം നല്‍കാമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നഗരകേന്ദ്രമായ പാളയത്ത് വിനോദകേന്ദ്രം സ്ഥാപിക്കുന്നതിലാണ് കമ്പനിക്ക് താത്പര്യം.

പാളയം നഗര നവീകരണ പദ്ധതിയ്ക്കായി കണ്ടുവച്ചിട്ടുള്ള ആറ് ഏക്കര്‍ സ്ഥലത്തിന്റെ ഒരു ഭാഗം വിനോദകേന്ദ്രത്തിനായി നല്‍കുന്നത് തിരുവനന്തപുരം വികസന അതോറിറ്റിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ഈ സ്ഥലത്തുള്ള 161 കച്ചവടക്കാരെ മാറ്റുന്നതു സംബന്ധിച്ചാണ് പ്രശ്നം നിലനില്‍ക്കുന്നത്. കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി പാളയം നവീകരണ പദ്ധതിയുടെ സി ബ്ലോക്ക് പണിയാനാണ് അതോറിറ്റി ഒരുങ്ങുന്നത്. സി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം ഫിബ്രവരി മധ്യത്തോടെ ആരംഭിക്കുമെന്ന് അതോറിറ്റി ചെയര്‍മാന്‍ പി. വേണുഗോപാല്‍ പറഞ്ഞു.

എംജി റോഡിന് അഭിമുഖമായുള്ള കണ്ണിമാറ മാര്‍ക്കറ്റ് മുതല്‍ സാഫല്യം കോംപ്ലക്സ് വരെയുള്ള ഷോപ്പുകള്‍ക്ക് പുതിയ കെട്ടിടത്തില്‍ റോഡിന് അഭിമുഖമായുള്ള ഷോപ്പുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റ് കച്ചവടക്കാര്‍ക്ക് കെട്ടിടകത്തിനകത്തും ഷോപ്പുകള്‍ നല്‍കും. പുനരധിവാസം സംബന്ധിച്ച് കച്ചവടക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനത്തിലെത്തിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X