Get Updates
Get notified of breaking news, exclusive insights, and must-see stories!

മതേതര ജനാധിപത്യ സഖ്യം കേരളത്തിലും വേണം-മുരളി

തിരുവനന്തപുരം: ഒളിഞ്ഞും തെളിഞ്ഞും ആന്റണിയ്ക്കെതിരെ ആക്രമണം നടത്തുന്നത് കെ പി സി സി പ്രസിഡണ്ട് മുരളി തുടരുകയാണ്. അതിന്റെ ഭാഗം തന്നെയായിരുന്നു എ ഐ എസ് എഫ് സംഘടിപ്പിച്ച മത നിരപേക്ഷ സംഗമത്തില്‍ മുരളിയുടെ പ്രസംഗം.

സി പി എം മായി കേരളത്തില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കണമെന്ന് കഴിഞ്ഞ കുറേക്കാലമായി പറഞ്ഞ് നടക്കുന്ന മുരളി ഈ വേദിയിലും അത് ആവര്‍ത്തിച്ചു.

വരുന്ന പൊതു തിരഞ്ഞെടുപ്പ് നേരിടാന്‍ കേരളത്തിലും മതേതര ജനാധിപത്യ സഖ്യം വേണമെന്നായിരുന്നു മുരളി ആവശ്യപ്പെട്ടത്. ദേശീയതലത്തിലുള്ള നയം കേരളത്തിലും അനുവര്‍ത്തിക്കണം. നെഹ്റുവിന്റെ സാമ്പത്തിക നയങ്ങള്‍ കോണ്‍ഗ്രസ് പിന്തുടര്‍ന്നാല്‍ ഇതിനുള്ള തടസ്സങ്ങള്‍ മാറും. കേരളത്തില്‍ ബി.ജെ.പി.യുടെ അടിത്തറ തകര്‍ക്കാന്‍ ഈ സഖ്യത്തിലൂടെ കഴിയും-അദ്ദേഹം പറഞ്ഞു.

മൃദു ഹിന്ദുത്വം കൊണ്ട് സംഘപരിവാറിനെ നേരിടാമെന്ന നയം തെറ്റെന്ന് രാജസ്ഥാനിലും മദ്ധ്യപ്രദേശിലും മറ്റും തെളിഞ്ഞിരിയ്ക്കുകയാണ്. അതുകൊണ്ടാണ് മത നിരപേക്ഷ സഖ്യത്തിന് പ്രാധാന്യം കൂടുന്നത്. ബി.ജെ.പി.യെ കേരളത്തില്‍ ദുര്‍ബലപ്പെടുത്താനും നിര്‍ണായക സ്വാധീനമുണ്ടെന്ന വാദം തകര്‍ക്കാനും കഴിയണം. അതിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ സഖ്യമുണ്ടാവണം. അന്ധമായ കമ്മ്യൂണിസ്റ് വിരോധത്തിന്റെയും കോണ്‍ഗ്രസ് വിരോധത്തിന്റെയും കാലം കഴിഞ്ഞു. ഇനി കഴിഞ്ഞതെല്ലാം മറക്കാനും വിട്ടുവീഴ്ച ചെയ്യാനുമുള്ള ശ്രമങ്ങളാണ് ആവശ്യം-മുരളി പറഞ്ഞു.

സി പി ഐ നേതാവ് പി.കെ.വാസദേവന്‍ നായര്‍, എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് ജി. കൃഷ്ണപ്രസാദ്, സി.പി.ഐ. സംസ്ഥാന അസിസ്റണ്ട് സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു മുരളിയുടെ ഈ അഭിപ്രായ പ്രകടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+