ആന്റണിയ്ക്കെതിരെ എന്‍. എസ്. എസ്.
കോട്ടയം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി മുഖ്യമന്ത്രി ആന്റണി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത വന്നതോടെ എന്‍ എസ് എസ് ആന്റണിയ്ക്കെതിരെ പ്രതികരിച്ചു.
വോട്ടുബാങ്കുകള്‍ ലക്ഷ്യമാക്കി രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഏതെങ്കിലും വിഭാഗങ്ങളെ അനര്‍ഹമായി സഹായിക്കാന്‍ ശ്രമിച്ചാല്‍ അതിന്നെതിരെ സംഘടിത നീക്കമുണ്ടാകുമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞതെങ്കിലും അത് നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ചാണെന്നത് വ്യക്തമാണ്.
സാമുദായിക പ്രീണനത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ അത് ഇപ്പോഴുള്ള സാമുദായിക സന്തുലിതാവസ്ഥ ഇല്ലാതാക്കുമെന്നാണ് നാരായണ പണിയ്ക്കര്‍ പറഞ്ഞത്.
ജസ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നീതിക്കും കോടതിവിധിക്കും എതിരായതിനാല്‍ അത് നടപ്പാക്കരുതെന്ന് 2004 ജനവരി ഒന്നിന് പെരുന്നയില്‍ മന്നം ജയന്തി നായര്‍ മഹാസമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജനവരി രണ്ടിന് പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനം സന്ദര്‍ശിച്ച മുഖ്യമന്ത്രി ആന്റണി എന്‍.എസ്.എസ്. നേതൃത്വവുമായി ഒരു മണിക്കൂര്‍ രഹസ്യചര്‍ച്ച നടത്തിയിരുന്നു. എന്‍.എസ്.എസ്.പോലുള്ള എല്ലാ സംഘടനകളുമായും ആലോചിച്ചുമാത്രമേ ജസ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കൂവെന്ന് യു.ഡി.എഫ്. നേതൃത്വവും പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ലീഗ് നേതൃത്വത്തിന്റെ ആവശ്യം യു.ഡി.എഫിലും കാബിനറ്റിലും ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞതാണ് എന്‍ എസ് എസിനെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്.
ഭൂരിപക്ഷ സമുദായങ്ങളെന്ന് പറയപ്പെടുന്നവരെ ഭിന്നിപ്പിച്ചുനിര്‍ത്തി കൂടുതല്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് സംവരണപ്രശ്നത്തില്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. നാരായണപ്പണിക്കര്‍ പ്രസ്താവനയില്‍ തുടര്‍ന്നു.
ഭരണഘടനാപ്രകാരം ലഭിക്കേണ്ട സംവരണാനുകൂല്യങ്ങള്‍ നിയമാനുസൃതം അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കണം. ന്യൂനപക്ഷപദവിയുടെ കാര്യത്തിലും ഇതേ മാനദണ്ഡമാണ് സ്വീകരിക്കേണ്ടത്. രണ്ടിനും വ്യക്തമായ കണക്കുകളും വേണം. ഇത് ശാസ്ത്രീയമായി തയ്യാറാക്കേണ്ടത് സര്‍ക്കാരാണ്. അതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എന്‍ എസ് എസ് എതിരല്ല. നാരായണപണിയ്ക്കല്‍ വ്യക്തമാക്കി.












Click it and Unblock the Notifications