Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടേത് വര്‍ഗീയ പ്രീണനം: യുവമോര്‍ച്ച

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി മുഖ്യമന്ത്രി എ. കെ. ആന്റണി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ സംഘടിതശക്തി കാട്ടി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് പ്രസ്താവന നടത്തിയ ആന്റണി എന്തിനാണ് പാണക്കാട്ടെ വീട്ടില്‍ പോയി തങ്ങളുമായി ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കണം. എന്താണ് അവിടെവച്ച് മുഖ്യമന്ത്രി ആന്റണി അവര്‍ക്ക് വാഗ്ദാനം ചെയ്തതെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ബാദ്ധ്യതയുണ്ട്.

മുസ്ലിം ലീഗിനെ വരുതിയില്‍ കൊണ്ടുവരാന്‍ ആന്റണി നടത്തുന്ന വര്‍ഗീയ പ്രീണനം ലജ്ജാവഹമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+