ഇന്ത്യയുമായി ആണവസഹകരണം: ബുഷ്
മെക്സിക്കോ: ഇന്ത്യയുമായി ആണവമേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. ബഹിരാകാശ ഗവേഷണപദ്ധതിയിലും ഉന്നത സാങ്കേതികവിദ്യാരംഗത്തും ഈ സഹകരണം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മിസ്സില്‍ പ്രതിരോധരംഗത്തും പരസ്പരസഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി വാജ്പേയിയുമായി ധാരണയായിട്ടുണ്ടെന്നും ബുഷ് പറഞ്ഞു. ഈ മേഖലകളിലുള്ള സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സൗഹൃദവും മെച്ചപ്പെടുത്തും.- ബുഷ് പറഞ്ു.
സമാധാന ആവശ്യത്തിന് ബഹിരാകാശസാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെപ്പറ്റിയും ഇന്ത്യയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഉന്നത സാങ്കേതികവിദ്യാവ്യാപാരരംഗത്ത് ഇന്ത്യയും യുഎസും ശക്തമായ നിയന്ത്രണങ്ങള്‍ പാലിക്കും. സര്‍വനാശത്തിനുള്ള ആയുധങ്ങള്‍ വ്യാപിക്കാതിരിക്കാനാണിത്. - അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സഹകരണങ്ങള്‍. പൊതുവായ മൂല്യങ്ങളും താല്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം. ആഗോളസമാധാനത്തിനും അഭിവൃദ്ധിയ്ക്കും ഇന്ത്യയും യുഎസും ഒന്നിച്ചാണ് പ്രവര്‍ത്തിയ്ക്കുന്നത്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഞങ്ങള്‍ പങ്കാളികളാണ്. - ബുഷ് പറഞ്ഞു.












Click it and Unblock the Notifications