കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടും
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിനെ ഐക്യത്താാേേടെ തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
പാര്‍ട്ടിയിലുള്ള ചില പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി എല്ലാ കോണ്‍ഗ്രസുകാരും ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം. അതുണ്ടാവുമെന്നും ആന്റണി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരിയ്ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ പരിഹരിയ്ക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിയ്ക്കുകയാണ്. ഒരു മതേതര മുന്നണി ഉണ്ടാക്കാനായിട്ടാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇതിന് തയ്യാറായത്. ഇത് പാഠമാക്കി കേരളത്തിലും കോണ്‍ഗ്രസുകാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണം. പാര്‍ട്ടിയിലെ ഐക്യമാണ് മറ്റ് എന്തിനേക്കാലും പ്രധാനം. അച്ചടക്കം ലംഘിച്ച കേരളത്തിലെ ഐ വിഭാഗം കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി വേണമെന്ന ഐ വിരുദ്ധ നേതാക്കളുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ആന്റണിയുടെ ഈ മറുപടി.
ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വളരെ പ്രാധാന്യമുള്ളതാണ്. വളരെക്കാലത്തിന് ശേഷം തമിഴ്നാട്ടില്‍ ദ്രാവിഡ മുന്നേറ്റ കഴകവുമായി കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായിരിയ്ക്കുകയാണ്. മഹാരാഷ്ട്രയില്‍ എന്‍ സി പി യുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് ഇത്തരം സഖ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറായതെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications