Get Updates
Get notified of breaking news, exclusive insights, and must-see stories!

64 ബിഎഡ് കോളെജുകള്‍ മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇക്കുറി 64 ബിഎഡ് കോളെജുകള്‍ മാത്രമേ നല്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ജനവരി 14 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ 75 കോളെജുകളില്‍ ബിഎഡ് അനുവദിയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രശ്നം വിവാദമായതോടെ ചര്‍ച്ചകള്‍ക്ക് ശേഷം 64 കോളെജുകള്‍ക്ക് മാത്രം ബിഎഡ്കോളെജുകള്‍ അനുവദിച്ചാല്‍ മതിയെന്ന് തീരുമാനിയ്ക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ അഡ്വ. ജനറലിന്റെ ഉപദേശമനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ആദ്യം അനുവദിച്ച 64 കോളെജുകള്‍ക്ക് മാത്രം ബിഎഡ് നല്കിയാല്‍ മതിയെന്ന് അദ്ദേഹം തീരുമാനിച്ചു. അഡ്വ. ജനറലിന്റെ ഉപദേശം മന്ത്രിസഭ അംഗീകരിച്ചു. അതനുസരിച്ച് 64 കോളെജുകള്‍ക്ക് മാത്രം എന്‍ഒസി നല്കും. ഇത്സംബന്ധിച്ച ആരോപണങ്ങളിലേക്ക് തല്ക്കാലം കടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+