ബിഎഡ് പരാതി: ലോകായുക്ത അന്വേഷിയ്ക്കും
കല്‍പറ്റ: വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിങ്ങ് കോളേജില്‍ ബി.എഡ്. കോളേജ് അനുവദിക്കാതിരുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് ലോകായുക്ത അന്വേഷിയ്ക്കും.
ജനവരി 14 ബുധനാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി മന്ത്രിസഭായോഗത്തിന് ശേഷം അറിയിച്ചതാണ് ഇക്കാര്യം.
കോളെജുകളില്‍ ബിഎഡ് സെന്ററുകള്‍ അനുവദിയ്ക്കുന്നതില്‍ വിദ്യാഭ്യാസമന്ത്രി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ പീലക്സിനോസിന്റെ ആരോപണം മാത്രമാണ് അന്വേഷിയ്ക്കുക. എന്നാല്‍ മന്ത്രി നാലകത്ത് സൂപ്പി ഈ ആരോപണം നിഷേധിച്ചിരുന്നു.












Click it and Unblock the Notifications