Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലും ഈ വര്‍ഷം വോട്ട് ഓണ്‍ അക്കൗണ്ട് മാത്രം

തിരുവനന്തപുരം: ഈ നിയമസഭാ സമ്മേളനത്തില്‍ പൂര്‍ണ ബജറ്റ് അവതരിപ്പിയ്ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ണ ബജറ്റ് ഉണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേ ആക്കിയതുകൊണ്ടാണിതെന്നും ആന്റണി പറഞ്ഞു. ജനുവരി 23 ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ ബജറ്റ് അവതരിപ്പിയ്ക്കും. തുടര്‍ന്ന് അടുത്ത ധനവര്‍ഷത്തെ ആദ്യ പാദത്തിന് വേണ്ട ചെലവുകള്‍ ഉള്‍പ്പെടുത്തി വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിയ്ക്കും.

എന്നാല്‍ കോണ്‍ഗ്രസ് വിഭാഗങ്ങളിലെ ചേരിപ്പോരും ബജറ്റ് അവതരണം മാറ്റാന്‍ ആന്റണിയെ പ്രേരിപ്പിച്ചിട്ടുണ്ട്.

2003---2004 ലേയ്ക്കുള്ള ബജറ്റ് 2003 മാര്‍ച്ച് 14 നാണ് അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+