Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി തിരമാലയില്‍ നിന്ന്, കടല്‍ വെള്ളം കുടിവെള്ളമാവുന്നു

തിരുവനന്തപുരം: കടലില്‍ നിന്നിതാ കുടിവെള്ളം. കടല്‍ വെള്ളം കുടിവെള്ളമാക്കാന്‍ ഉപയോഗിയ്ക്കുന്നതോ തിരമാലയില്‍ നിന്നുള്ള വൈദ്യുതിയും.

പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഇത്രയും മികച്ച ഒരു ഉപയോഗം ഒരുപക്ഷേ വേറെ കാണില്ല. തിരുവനന്തപുരത്ത് വിഴിഞ്ഞത്താണ് ഈ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. ഈ പ്ലാന്റ് ഇന്ത്യയില്‍ ആദ്യത്തേതാണ്.

ഇതിന്റെ സാങ്കേതിക സഹായം നല്‍കിയിരിയ്ക്കുന്നത് ചെന്നൈയിലെ ദേശീയ സമുദ്ര സാങ്കേതിക കേന്ദ്രമാണ്. ഇപ്പോള്‍ പദ്ധതിയുടെ പൂര്‍ണ ചുമതലയും ഈ കേന്ദ്രത്തിനാണ്. എന്നാല്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിഴിഞ്ഞത്ത് പ്ലാന്റ് സന്ദര്‍ശിക്കവെ തുറമുഖ വകുപ്പ് മന്ത്രിഎം.വി. രാഘവന്‍ അറിയിച്ചു.

ഈ പ്ലാന്റില്‍ ദിവസേന 10,000 ലിറ്റര്‍ ശുദ്ധജലം ഉണ്ടാക്കാം. കടല്‍വെള്ളത്തിലെ ഉപ്പ് നീക്കം ചെയ്താണ് ശുദ്ധീകരിക്കുന്നത്. ഉല്‍പാദിപ്പിക്കുന്ന വെള്ളത്തിന്റെ പകുതി വാണിജ്യാടിസ്ഥാനത്തിലും പകുതി നാട്ടുകാര്‍ക്ക് സൗജന്യമായും വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി രാഘവന്‍ പറഞ്ഞു.

ഈ വെള്ളം വിതരണം ചെയ്യുന്നതിനുള്ള സംവിധാനത്തെപ്പറ്റി തീരുമാനമായിട്ടില്ല. വര്‍ഷത്തില്‍ 10 മാസം പ്രവര്‍ത്തിപ്പിക്കാനാവുന്ന ഈ പ്ലാന്റിന്റെ വാര്‍ഷിക ചെലവ് ആറുലക്ഷം രൂപയാണ്. തിരമാലയില്‍ നിന്നുള്ള വൈദ്യുതി കുറവായാല്‍ സാധാരണ വൈദ്യുതി ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം.

പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളമാണ് ഇവിടെ ഉണ്ടാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ശുദ്ധി ഈ വെള്ളത്തിനുണ്ടെ റീജണല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ കണ്‍സള്‍ട്ടന്റ് സി.എസ്. പദ്മനാഭ അയ്യര്‍ പറഞ്ഞു. ലിറ്ററിന് 10 പൈസയോളം മാത്രമാണ് ഉല്‍പാദനച്ചെലവ്.

വിഴിഞ്ഞത്ത് തിരമാലയില്‍നിന്ന് വൈദ്യുതിയുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 1991 മുതല്‍ നടക്കുന്നുണ്ട്. എന്നാല്‍, ഉദ്ദേശിച്ച തോതില്‍ ഇവിടെനിന്ന് വൈദ്യുതി പൊതു ശ്രുംഖലയ്ക്ക് നല്‍കാനായില്ല. തുടര്‍ന്ന് ഈ സംവിധാനം ഉപയോഗിച്ച് കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള യന്ത്രസംവിധാനം വിപുലീകരിക്കാനായിരുന്നു കേന്ദ്ര സമുദ്രവികസന വകുപ്പിന്റെ കീഴിലുള്ള ദേശീയ സമുദ്ര സാങ്കേതിക കേന്ദ്രത്തിന്റെ ശ്രമം. ഇതാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായത്. ഇവിടെനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് തീരത്ത് തെരുവ് വിളക്കുകളും കടലില്‍ വിളക്കുമാടങ്ങളും പ്രവര്‍ത്തിപ്പിക്കുമെന്ന് ഇന്‍സ്റിട്യൂട്ട് ഡയറക്ടര്‍ പ്രൊഫ. എം. രവീന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+