ആലപ്പുഴയില്‍ ഗുഡ്സ്ട്രെയിന്‍ പാളംതെറ്റി
കൊച്ചി: എറണാകുളത്ത് കൊച്ചുകടവന്ത്ര കോയിത്തറ പാലത്തിന് സമീപം ചരക്ക് തീവണ്ടി പാളംതെറ്റി. ജനവരി 13 ചൊവാഴ്ചയായിരുന്നു അപകടം. എറണാകുളം-ആലപ്പുഴ റൂട്ടില്‍ ഗതാഗതം നിലച്ചു.
ആളപായമില്ല. തിരുനെല്‍വേലിയില്‍ നിന്നും എറണാകുളത്തേയ്ക്ക് പെട്രോള്‍ കയറ്റാന്‍ വന്ന ചരക്ക് തീവണ്ടിയുടെ 22 ബോഗികള്‍ പാളം തെറ്റി. നൂറുമീറ്ററോളം ദൂരത്തില്‍ റെയില്‍പാളം തകര്‍ന്നു.
തീവണ്ടികളില്‍ ചിലത് റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. അപകടകാരണം അറിവായിട്ടില്ല.












Click it and Unblock the Notifications