Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃമാറ്റം പരിഗണിച്ചാല്‍ കരുണാകരന്‍ ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം: നേതൃമാറ്റമല്ലാതെ മറ്റൊരു ഉപാധിയ്ക്കും തയ്യാറല്ലെന്ന ശക്തമായ നിലപാടെടുത്ത ഐ വിഭാഗം ഒരു പടി കൂടി കടന്ന മറ്റൊരു തീരുമാനം കൂടി എടുത്തു. ഈ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞാല്‍ മാത്രമേ ഹൈക്കമാന്‍ഡ് ക്ഷണിച്ചാല്‍ ഇനി ദില്ലിയ്ക്ക് പോകേണ്ടതുളളൂ എന്നാണ് ആ തീരുമാനം.

മുരളിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും മറ്റും നല്‍കുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ ഉണ്ടെങ്കിലും നേതൃത്വം ഇതുവരെ ഇക്കാര്യം കരുണാകരനുമായി ആലോചിച്ചിട്ടില്ല. മാത്രമല്ല ഇത്തരം വാര്‍ത്തകള്‍ ഐ വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്തു.

ഐ വിഭാഗം പ്രവര്‍ത്തകരുടെ വികാരമാണ് നേതൃത്വം മനസ്സിലാക്കേണ്ടത്. അതിന് അവര്‍ തയ്യാറല്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ബൂത്തിലിരിക്കാന്‍ പാര്‍ട്ടിക്കാരില്ലാത്ത സ്ഥിതി ഉണ്ടാവുമെന്നാണ് ഐ വക്താവായ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്.

മുഖ്യമന്ത്രി ആന്റണി മാദ്ധ്യമങ്ങളോട് പറയുന്നത് തന്റെ പഴയ ത്യാഗത്തിന്റെ കഥയും കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ എന്തും ത്യജിയ്ക്കാന്‍ തയ്യാറെന്ന പല്ലവിയുമാണ്. എന്നാല്‍ അതേ എ.കെ.ആന്റണി രഹസ്യമായി ഹൈക്കമാന്‍ഡിനോട് എന്താണ് പറയുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ജനവരി 20ന് തിരുവനന്തപുരത്ത് ചേരുന്ന ഗ്രൂപ്പിന്റെ സമ്പൂര്‍ണ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ടുമാര്‍ മുതല്‍ കെ.പി.സി.സി. ഭാരവാഹികള്‍വരെയുള്ളവര്‍ പങ്കെടുക്കും. ടി.യു. രാധാകൃഷ്ണന്‍, വി.ബാലറാം, എം.എ. ചന്ദ്രശേഖരന്‍ എന്നിവര്‍ ഒഴികെ ഗ്രൂപ്പ് എം.എല്‍.എ.മാരെല്ലാം ചൊവാഴ്ചത്തെ യോഗത്തിനെത്തിയിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. അസൗകര്യങ്ങള്‍മൂലമാണ് അവര്‍ പങ്കെടുക്കാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+