മകരവിളക്ക് ഇന്ന്; സന്നിധാനത്ത് ലക്ഷങ്ങള്‍
ശബരിമല: മകരജ്യോതി ദര്‍ശനം കാത്ത് ലക്ഷങ്ങള്‍ സന്നിധാനത്ത് കഴിയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സന്നിധാനത്തെത്തിയ അയ്യപ്പന്‍മാര്‍ അവിടെത്തന്നെ തങ്ങുകയാണ്. തിരുവാഭരണങ്ങള്‍ അണിയിച്ച അയ്യപ്പസ്വാമിയുടെ രൂപവും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും കാണുകയാണ് ഭക്തരുടെ ലക്ഷ്യം.
കാല്‍കുത്താന്‍ ഇടമില്ലാത്ത വിധം പമ്പയും സന്നിധാനവും തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞു. പലരും അടിക്കാടുകള്‍ വെട്ടി പര്‍ണശാലകള്‍ കെട്ടിയാണ് മകരജ്യോതികാണാന്‍ തങ്ങുന്നത്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായി. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പാടുപെടുകയാണ്. കര്‍ണ്ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭക്തരില്‍ അധികവും.
ഭക്തരുടെ നിര അപ്പാച്ചിമേട് വരെയുണ്ട്. നിലക്കലില്‍ വാഹനപാര്‍ക്കിംഗ് ഏരിയ നിറഞ്ഞുകഴിഞ്ഞു.












Click it and Unblock the Notifications