കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം വിട്ടാല്‍ ദില്ലിയില്‍ നിര്‍ത്തുന്ന ട്രെയിന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലിയില്‍ നിന്ന് സംസ്ഥാനതലസ്ഥാനങ്ങളെ ബന്ധിപ്പിയ്ക്കുന്ന തീവണ്ടി വരുന്നു. സംസ്ഥാനതലസ്ഥാനം വിട്ടാല്‍ ദില്ലിയില്‍ മാത്രമേ ഈ തീവണ്ടിയ്ക്ക് സ്റോപ്പുണ്ടാകൂ. തിരുവനന്തപുരത്ത് നിന്ന് യാത്രയാരംഭിയ്ക്കുന്ന തീവണ്ടി ദില്ലിയില്‍ മാത്രമേ നിര്‍ത്തൂ.

ജനവരി അഞ്ചു മതുല്‍ ഏഴ് വരെ ബാംഗ്ലൂരില്‍ ചേര്‍ന്ന ഇന്റര്‍ ടൈംടേബിള്‍ കമ്മിറ്റിയിലാണ് ഈ തീരുമാനം ഉണ്ടായത്. റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകും.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന തീവണ്ടി ആലപ്പുഴ, കൊങ്കണ്‍ വഴിയാണ് ദില്ലിയ്ക്ക് പോവുക. സെക്കന്റ് ക്ലാസ് സ്ലീപ്പറും എ.സി. കോച്ചുകളും മാത്രമേ ട്രെയിനിലുണ്ടാകൂ. തിരുവനന്തപുരം വിട്ടാല്‍ വെള്ളം നിറയ്ക്കുക, ഇന്ധനം നിറയ്ക്കുക എന്നീ ആവശ്യങ്ങള്‍ക്ക് മാത്രമേ തീവണ്ടി ചില സ്റേഷനുകളില്‍ നിര്‍ത്തൂ. ഈ തീവണ്ടിയ്ക്ക് രാജധാനിയേക്കാള്‍ വേഗം കുറവായിരിക്കും. തുടക്കത്തില്‍ പ്രതിവാര എക്സ്പ്രസായിട്ടായിരിക്കും സര്‍വീസ് നടത്തുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X