വിവേക് ഒബ്റോയി ശബരിമലയില്‍
ശബരിമല: ഹിന്ദി സിനിമാതാരം വിവേക് ഒബ്റോയി മല ചവിട്ടി അയ്യപ്പാനുഗ്രഹം വാങ്ങി. ഷൂട്ടിംഗിനിടയില്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് വലതുകാലില്‍ ബാന്‍ഡേജ് ഇട്ടിട്ടുണ്ടെങ്കിലും അത് അവഗണിച്ചാണ് വിവേക് ഒബ്റോയി മലചവിട്ടാന്‍ എത്തിയത്.
ജനവരി 13 ചൊവാഴ്ച ഉച്ചയോടെ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ വിവേകും സംഘവും തൈക്കാട് ശാസ്താക്ഷേത്രത്തില്‍ നിന്നാണ് കെട്ട് നിറച്ച് ശബരിമലയിലേക്ക് യാത്രയായത്. വിവേകിനൊപ്പം ഹിന്ദി സിനിമയിലെ പുതുമുഖതാരങ്ങളായ ജാക്കിയും ഗൗതമും അയ്യപ്പനെ ദര്‍ശിക്കാന്‍ വിവേകിനൊപ്പം ഉണ്ടായിരുന്നു.
മലയാളികളായ സിനിമാനിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍, ആര്‍.കെ.വി. ഗോപകുമാര്‍ എന്നിവരും വിവേകിനെയും സംഘത്തെയും അനുഗമിച്ചു. അയ്യപ്പന്റെ അനുഗ്രഹമുണ്ടെങ്കിലും അടുത്തവര്‍ഷം വീണ്ടും മലചവിട്ടാന്‍ എത്തുമെന്ന് വിവേക് ഒബ്റോയി പറഞ്ഞു. ശബരിമലയില്‍ നിന്ന് വിവേക് ഒബ്റോയി നേരെ പൊള്ളാച്ചിയില്‍ പോയി. അവിടെ മണിരത്നത്തിന്റെ ഹിന്ദി ചിത്രമായ യുവയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കാനാണ് വിവേക് പോയത്. കരീന കപൂറാണ് ചിത്രത്തില്‍ നായിക.












Click it and Unblock the Notifications