ഐടി: ഇസ്രയേല്‍ കമ്പനികളും ഇന്ത്യയിലേക്ക്
ഹൈദരാബാദ്: ഐടി മേഖലയില്‍ ഇസ്രയേലില്‍ നിന്നുള്ള കമ്പനികളും ഇന്ത്യയില്‍ കേന്ദ്രങ്ങള്‍ തുറക്കുന്നു. അങ്ങിനെ ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇസ്രയേലും ഇന്ത്യയിലേക്ക് തൊഴിലുമായെത്തുകയാണ്.
ഇസ്രയേലിലെ പ്രമുഖ ഐടി കമ്പനികളായ ആംഡക്സ്, നെസ്സ് എന്നിവ ഇന്ത്യയില്‍ നിന്നുള്ള ഐടി വിദഗ്ധരെ തേടുകയാണെന്ന് ഇസ്രയേലിന്റെ വാര്‍ത്താവിനിമയ മന്ത്രി യൂറി ഒലെനിക് പറഞ്ഞു. ഈയിടെ ഹൈദരാബാദില്‍ നടന്ന രണ്ടാമത് ഏഷ്യന്‍ ഐടി മന്ത്രിമാരുടെ യോഗത്തിലായിരുന്നു യൂറി ഒലെനിക് ഇക്കാര്യം സൂചിപ്പിച്ചത്.
ഫോര്‍മുല ഗ്രൂപ്പ് എന്ന മറ്റൊരു ഇസ്രയേല്‍ കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള ഐടി വിദഗ്ധരുടെ സേവനം തേടിക്കൊണ്ടിരിക്കുകയാണ്. വോക്കല്‍ടെക് എന്ന വേറെ ഒരു കമ്പനി ഇന്ത്യയിലെ ഡാറ്റാ ഏക്സസ് എന്ന കമ്പനിയുമായി വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് (വിഒഐപി) സേവനരംഗത്ത് സംയുക്തസംരംഭം തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യയിലെ കമ്പനികളുമായി ഐടി-ടെലികോം മേഖലകളില്‍ സംയുക്തസംരംഭങ്ങളുണ്ടാക്കി വളര്‍ച്ച നേടുകയാണ് ഇസ്രയേല്‍ തന്ത്രം. ഗ്രാമവാര്‍ത്താവിനിമയരംഗത്ത് പ്രവര്‍ത്തിയത്ക്കുന്ന ഗിലാറ്റ് പോലുള്ള ഇസ്രയേല്‍ കമ്പനികളും ഇന്ത്യയിലെ ടെലികോം മേഖലയിലുള്ള കമ്പനികളുമായി കൂട്ടുസംരംഭം തുടങ്ങിയിട്ടുണ്ട്. റിലയന്‍സ് ഏതാണ്ട് 15 ഇസ്രയേലി കമ്പനികളുമായി ഐടി രംഗത്ത് കൂട്ടുസംരംഭത്തിലേര്‍പ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications