Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്പ്യൂട്ടര്‍വത്കരണം: 5 കമ്പനികളെ പരിഗണിക്കുന്നു

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണത്തിന് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള കണ്‍സള്‍ട്ടന്റായി അഞ്ച് ഐടി കമ്പനികളെ പരിഗണിക്കുന്നു.

ഈ കമ്പനികള്‍ നല്‍കിയ ടെണ്ടറുകള്‍ സ്വീകരിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടന്റായി ആരെ നിയമിക്കണമെന്ന കാര്യത്തില്‍ പിന്നീട് അന്തിമ തീരുമാനമുണ്ടാവും.

ഐബിഎം ഗ്ലോബല്‍, വിപ്രോ ടെക്നോളജീസ്, പ്രൈവറ്റ്വാട്ടര്‍ കൂപ്പേഴ്സ്, ഏണ്‍സ്റ് ആന്റ് എം, ടെലികമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ എന്നീ കമ്പനികളാണ് അവസാന പരിഗണനയില്‍. ഈ കമ്പനികളുടെ ടെണ്ടറുകള്‍ ജനവരി 14 ബുധനാഴ്ചയാണ് തുറന്നത്.

സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുക, പ്രവര്‍ത്തിപ്പിക്കുക, പാട്ടത്തിന് നല്‍കുക, കൈമാറുക എന്ന അടിസ്ഥാനത്തിലാണ് ത്രിതല പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വത്കരണം നടപ്പിലാക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 150 കോടിയാണ്.

വ്യവസായ വികസന കോര്‍പ്പറേഷനാണ് നേരത്തെ ടെണ്ടര്‍ ക്ഷണിച്ചത്. കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കുന്നിന് മന്ത്രിസഭയാണ് വ്യവസായ വികസന കോര്‍പ്പറേഷനെ ചുമലതപ്പെടുത്തിയത്.

ഐടി മേഖലയില്‍ ആദ്യമായണ് നിര്‍മിക്കുക, പ്രവര്‍ത്തിപ്പിക്കുക, പാട്ടത്തിന് നല്‍കുക, കൈമാറുക എന്ന അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ ആന്ധ്രാപ്രദേശില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+