ലോക്സഭ ഫിബ്രവരി അഞ്ചിന് പിരിച്ചുവിടും
ദില്ലി: ലോക്സഭ ഫിബ്രവരി അഞ്ചിന് പിരിച്ചുവിടുന്നതിന് എന്‍ഡിഎ സര്‍ക്കാര്‍ ആലോചിക്കുന്നു.
വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതിന് മൂന്ന് ദിവസത്തെ പാര്‍ലമെന്റ് സമ്മേളനം ഫിബ്രവരി മൂന്നിന് ആരംഭിക്കും. സമ്മേളനം അവസാനിക്കുന്ന അഞ്ചാം തീയതി ലോക്സഭ പിരിച്ചുവിടാനാണ് ആലോചന.
ഫിബ്രവരി മൂന്നിന് അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിയും. നാലിന് വോട്ട് ഒണ്‍ അക്കൗണ്ട് ലോക്സഭയില്‍ അവതരിപ്പിക്കും. അഞ്ചിന് രാജ്യസഭയിലും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. തുടര്‍ന്ന് ലോക്സഭ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി സഭ വിളിക്കുന്നത് സംബന്ധിച്ച് സ്പീക്കറുമായി ചര്‍ച്ച ചെയ്യാന്‍ ബിജെപി സുഷമ സ്വരാജിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുമായി സ്പീക്കറും സുഷമ സ്വരാജും ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് തീയതി സംബന്ധിച്ച് തീരുമാനമായത്.












Click it and Unblock the Notifications