നിയമസഭാ സമ്മേളനം തുടങ്ങി
തിരുവനന്തപുരം: 11-ാം നിയമസഭയുടെ ഏഴാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനവരി 15 വ്യാഴാഴ്ച തുടങ്ങി.
നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് ഗവര്‍ണര്‍ സിക്കന്തര്‍സിംഗ് ഭക്ത് അറിയിച്ചു.
കൊച്ചിയെ പ്രത്യേക സാമ്പത്തിക മേഖലയാക്കും. കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നും പവര്‍ ഹൈവേ പൂര്‍ത്തിയാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.
ജനവരി 19, 20, 21 തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന്മേല്‍ നന്ദിരേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. ജനവരി 16 വെള്ളിയാഴ്ച അന്തരിച്ച മാമന്‍ മത്തായിക്ക് ആദരാജ്ഞലി അര്‍പ്പിക്കും.












Click it and Unblock the Notifications