കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വികസന പാതയില്‍: ഗവര്‍ണര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം വികസനപാതയിലാണെന്ന് ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് ജനവരി 15 വ്യാഴാഴ്ച നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

വികസനരംഗത്ത് ഏറെ മുന്നോട്ടുപോവാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ തുടരുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും. കൊച്ചിയെ പ്രത്യേക സാമ്പത്തിക മേഖലയാക്കി മാറ്റും. ഭക്ഷ്യസംസ്കരണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടും.

മാര്‍ച്ച് മാസത്തോടെ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കും. ഓരോ വര്‍ഷവും നാല് ലക്ഷം വീതം വൈദ്യുതി കണക്ഷന്‍ സംസ്ഥാനത്ത് നല്‍കും. സംസ്ഥാനത്തിന്റെ രണ്ടറ്റവും കൂട്ടിയോജിപ്പിക്കുന്ന 400കെ.വി.പവര്‍ ഹൈവേ പൂര്‍ത്തിയാക്കും.

നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച മറ്റു പദ്ധതികള്‍:

സംസ്ഥാനത്ത് ജല അതോറിറ്റി പുന:സംഘടിപ്പിക്കും.
വെര്‍ച്വല്‍ സര്‍വകലാശാലകള്‍ തുടങ്ങും.
കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.
തിരുവനന്തപുരത്ത് വിവര സാങ്കേതിക ഇടനാഴി (ഐടി കോറിഡോര്‍).
2004ല്‍ ബിസിനസ് ടു ബിസിനസ് മേള നടത്തും.
334 കോടി ചെലവാക്കി നെല്‍ക്കൃഷി വികസന പദ്ധതി.
പുതിയ മത്സ്യബന്ധന നയം കൊണ്ടുവരം.
26 കോടിയുടെ മത്സ്യ പദ്ധതി നടപ്പിലാക്കും.
മത്സ്യ ബന്ധന തുറമുഖങ്ങളുടെ നടത്തിപ്പിന് ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി സ്ഥാപിക്കും.
ആലപ്പുഴയില്‍ മറീന തുറമുഖ പദ്ധതി.
100 പുതിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്റി സ്കൂളുകള്‍.

ഏത്തക്കായ്, കൈതച്ചക്ക, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, പുഷ്പസസ്യകൃഷി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കായി കയറ്റുമതി മേഖലകള്‍.

ഔഷധ-സസ്യ ജൈവ താഴ്വര സ്ഥാപിക്കും.
ജൈവ കൃഷി കേന്ദ്രം തുടങ്ങും.
നബാര്‍ഡിന്റെ സഹായത്തോടെ നൂറ് റോഡുകളും പാലങ്ങളും പണിയും.
2004 മഴവെള്ള സംഭരണ വര്‍ഷമാക്കും.
20 നദീതീര സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കും.
കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്ക് വിപുലീകരിക്കും.
വാഗമണിനെ പുതിയ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X