Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനവികാരം മാനിച്ചില്ലെങ്കില്‍ ജനം പുകച്ചു പുറത്താക്കും: കരുണാകരന്‍

തൃശൂര്‍: ജനങ്ങളുടെ വികാരത്തിനനുസരിച്ചു പ്രവര്‍ത്തിക്കാത്ത സര്‍ക്കാരുകളെ അവസരം വരുമ്പോള്‍ ജനങ്ങള്‍ തന്നെ പുകച്ചു പുറത്താക്കുമെന്ന് കോണ്‍ഗ്രസ് കെ. കരുണാകരന്‍.

കേരള സ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേേഹം.

75 വയസ്സുകഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ദീര്‍ഘ കാലം ജനസേവനം നടത്തിയവര്‍ക്ക് പെന്‍ഷന്‍ നിഷേധിയ്ക്കുന്നത് ശരിയല്ല. ഇപ്പോള്‍ ഭരണതലത്തില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന അഴിമതിപ്പണം ഉണ്ടെങ്കില്‍ കുറേകാലത്തേക്കു പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനാകും- കരുണാകരന്‍ പരിഹസിച്ചു.

കേരളത്തില്‍ ക്രമ സമാധാന നില അമ്പേ തകര്‍ന്നിരിയ്ക്കുകയാണ്. ഗുണ്ടാ അതിക്രമങ്ങള്‍ ദിവസവും കൂടുകയാണ്. ഇപ്പോള്‍ കേരളത്തില്‍ പോലീസിന്റെ മുന്നിലിട്ട് ആരേയും വെട്ടിക്കൊല്ലാമെന്ന അവസ്ഥയാണ്. ആന്ധ്രയില്‍ ഇപ്പോള്‍ നടക്കുന്നത് പോലെ കേരളത്തിലും പണ്ട് തീവ്രവാദം ശക്തമായിരുന്നു. അതിനെ ശക്തമായി നേരിട്ടതുകൊണ്ടാണ് ഇവിടെ ഇന്ന് തീവ്രവാദികളെ പേടിയ്ക്കാതെ ജീവിയ്ക്കാനാവുന്നത്. പോലീസ് അടിച്ചൊതുക്കുകയാണ് ചെയ്തത്. ഇപ്പോള്‍ പോലീസിനെക്കൊണ്ട് അതു ചെയ്യാനാകുമെന്നു തോന്നുന്നില്ല.

ഇപ്പോള്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴില്‍ നല്‍കാമെന്ന് പറഞ്ഞാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. തൊഴില്‍ മാത്രമല്ല, തൊഴിലില്ലായ്മാ വേതനം പോലും സര്‍ക്കാര്‍ നല്‍കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+