Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറ്റിലയില്‍ തടാക ഉദ്യാനം വരുന്നു

കൊച്ചി: വൈറ്റില ജനത ജംഗ്ഷന് സമീപം 12 ഏക്കര്‍ സ്ഥലത്ത് വിനോദസഞ്ചാര കേന്ദ്രം ഒരുക്കുന്നത് കോര്‍പ്പറേഷന്‍ പരിഗണിക്കുന്നു.

പദ്മസരോവരം വിനോദസഞ്ചാര പദ്ധതിയാണ് ഇവിടെ നടപ്പിലാക്കാനൊരുങ്ങുന്നത്. ഇവിടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലവും അടുത്തുള്ള അരുവിയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തടാക ഉദ്യാനമാക്കി മാറ്റുന്നതിനാണ് പദ്ധതി.

കൊച്ചി മേയര്‍ സി. എം. ദിനേശ് മണിയും വിനോദസഞ്ചാരമന്ത്രി കെ. വി. തോമസും ഈ സ്ഥലം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് വിനാേേദസഞ്ചാര വകുപ്പിന് സമര്‍പ്പിക്കുന്നതിന് കോര്‍പ്പറേഷന്‍ അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നത് വിനോദസഞ്ചാര വകുപ്പ് ഏറ്റെടുക്കുമെന്നാണ് സൂചന.

അതേ സമയം ഈ സ്ഥലത്ത് നടക്കുന്ന നിയമവിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ആശങ്കയുണ്ട്. ഒരു മലയാളം സിനിമാ സൂപ്പര്‍താരം ഉള്‍പ്പെടെ ചിലര്‍ക്ക് ഈ പ്രദേശത്ത് സ്ഥലമുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതേ സമയം ഈ പ്രദേശത്തെ കുറെ ഭാഗം പുറമ്പോക്കാണെന്നും സ്ഥലം ചിലര്‍ കൈയേറിയതാണെന്നുമാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

ചിലര്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും ഈ സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ നടപടിയെടുക്കുമെന്നും മേയര്‍ ദിനേശ് മണി പറഞ്ഞു. പുറമ്പോക്കിലുള്ളതും സ്വകാര്യഭൂമിയായതുമായ പ്രദേശം ഏറ്റെടുക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ദിനേശ് മണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+