പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തി
തിരുവനന്തപുരം: ബിഎഡ് കോളജുകള്‍ അനുവദിക്കുന്നതില്‍ അഴിമതി കാട്ടിയ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം വച്ച പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അല്പനേരം തടസപ്പെടുത്തി.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് വിദ്യാഭ്യാസരംഗത്തെ പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന വേളയിലാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റുനിന്നത്.
മന്ത്രി നാലകത്ത് സൂപ്പി രാജിവയ്ക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും ഡെസ്കിലിടിച്ചും ബഹളമുണ്ടാക്കി. പ്രതിപക്ഷ ബഹളം അഞ്ച് മിനുട്ടോളം നീണ്ടുനിന്നു. തുടര്‍ന്ന് പ്രതിപക്ഷം സീറ്റിലിരുന്നപ്പോള്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു.












Click it and Unblock the Notifications