കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

ശബരിമല: ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതിയും തിരുവാഭരണഭൂഷിതമായ അയ്യപ്പവിഗ്രഹവും കണ്ട് നിര്‍വൃതിയടഞ്ഞു.

ദിവസങ്ങളായി സന്നിധാനത്ത് തങ്ങുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് സായൂജ്യത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് പൊന്നമ്പലമേട്ടില്‍ ജനവരി 14 ബുധനാഴ്ച വൈകീട്ട് 6.45ന് ജ്യോതി തെളിഞ്ഞത്. അപ്പോള്‍ തന്നെ കിഴക്കന്‍ചക്രവാളത്തില്‍ നക്ഷത്രവും തെളിഞ്ഞു.

കേന്ദ്രത്തില്‍ നിന്നും ശബരിമല വികസനത്തിന് ഇനിയും വനഭൂമി വിട്ടുകൊടുക്കേണ്ടതുണ്ടോ എന്ന കാര്യം പഠിയ്ക്കാന്‍ എത്തിയ കേന്ദ്രമന്ത്രി ഭൂട്ടാസിംഗിന്റെ നേതൃത്വത്തിലുള്ള സംഘവും മകരജ്യോതി ദര്‍ശിച്ചു. ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍, തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്റ് എന്‍. ബാബു, സ്പെഷ്യല്‍ കമ്മീഷണര്‍ ഡി. ശ്രീവല്ലഭന്‍, ദേവസ്വം കമ്മീഷണര്‍ എസ്. അയ്യപ്പന്‍നായര്‍ എന്നിവരും ദീപാരാധനയും മകരജ്യോതിയും ദര്‍ശിക്കാന്‍ എത്തിയിരുന്നു.

നേരത്തെ തിരുവാഭരണഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ശബരിമല എക്സിക്യൂട്ടിവ് ഓഫീസര്‍ കൃഷ്ണന്‍നായര്‍, ദേവസ്വം മാനേജര്‍ ശങ്കരന്‍ നായര്‍, സോപാനം ഓഫീസര്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X