സോണിയക്ക് പ്രധാനമന്ത്രിയാവാം: സിബിസിഐ
തൃശൂര്‍: സോണിയാഗാന്ധിയുടെ വിദേശബന്ധം സഭക്ക് ഒരു പ്രശ്നമല്ലെന്ന് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ (സിബിസിഐ) യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ടെലസ്ഫോര്‍ പ്ലാസിഡസ് ടോപോ പറഞ്ഞു.
ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഇന്ത്യന്‍ പൗരയായ സോണിയാഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഭരണഘടനാപരമായ ഏത് പദവിയും വഹിക്കാന്‍ അവര്‍ക്ക് യോഗ്യതയുണ്ട്.
ഈ പ്രശ്നത്തിന്മേല്‍ നാം നമ്മുടെ സമയവും ഊര്‍ജവും വെറുതെ പാഴാക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടിപ്പോന്ന പ്രത്യേക പരിരക്ഷ ഏത് പാര്‍ട്ടി കേന്ദ്രത്തിലെത്തിയാലും തുടരുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications