മന്ത്രിസഭയില്‍ ചീഞ്ഞുനാറ്റം: വെള്ളാപ്പള്ളി
കൊച്ചി: സംസ്ഥാനമന്ത്രിസഭയില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഎഡ് കോളെജിന് അനുമതി നല്കിയതുമായി ബന്ധപ്പെട്ടുള്ള നാടകങ്ങള്‍ ജുഗുപ്സാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗം പ്രസിദ്ധീകരണമായ യോഗനാദത്തിന്റെ ജനവരി ലക്കത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ പരാമര്‍ശം. സാമുദായിക നീതി പാലിക്കാന്‍ പ്രതിജ്ഞാബദ്ധമായ യുഡിഎഫ് സാമാന്യമര്യാദപോലും പാലിക്കുന്നില്ല. ഒരു മന്ത്രിയുടെ മേല്‍ പഴിചാരി മന്ത്രിസഭയുടെ മുഖം രക്ഷിക്കാമെന്നു കരുതേണ്ടെന്നും വെള്ളാപ്പള്ളി പറയുന്നു.
മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്കും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയ്ക്കും ഇക്കാര്യത്തില്‍ ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യതയുണ്ട്. ബിഎഡ് കോളെജ് പങ്കിട്ടപ്പോള്‍ സാമുദായിക നീതിയുടെ പ്രശ്നം പരിഗണിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസരംഗം കൈകാര്യം ചെയ്ത രീതിയെ വെള്ളാപ്പള്ളി പ്രശംസിയ്ക്കുകയും ചെയ്യുന്നുണ്ട് ലേഖനത്തില്‍.












Click it and Unblock the Notifications