Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവേക് ഒബ്റോയുടെ കാര്‍ മറിഞ്ഞു

പത്തനംതിട്ട: ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹിന്ദി നടന്‍ വിവേക് ഒബ്റോയുടെ കാര്‍ മറിഞ്ഞു. മണ്ണാരക്കുളഞ്ഞിയ്ക്കടുത്തുവച്ചാണ് അപകടം ഉണ്ടായത്. ആര്‍ക്കും സാരമായ പരിക്കില്ല.

വിവേകിനോടൊപ്പം ഉണ്ടായിരുന്ന നടന്‍ ഗൗതമിന്റെ തല പൊട്ടിയിട്ടുണ്ട്. എങ്കിലും ഇത് സാരമുള്ള പരിക്കല്ല. വിവേകിനോടൊപ്പം ശബരിമല സന്ദര്‍ശിച്ച ഗാന്ധിമതി ബാലനും നടന്‍ ഗൗതമും ഇപ്പോള്‍ പത്തനംതിട്ടിയിലുള്ള മുത്തൂറ്റ് ആശുപത്രിയിലാണ്.

വിവേക് ഒബ്രോയ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. ഇപ്പോള്‍ ആശുപത്രിയിലുള്ളവരും വൈകാതെ തിരുവനന്തപുരത്തേയ്ക്ക് യാത്രയാവും. നേരത്തേ പൊള്ളാച്ചിയിലേയ്ക്ക് പോകാനാണ് വിവേക് ഉദ്ദേശിച്ചിരുന്നത്. അവിടെ മണിരത്നത്തിന്റെ സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കാനായിരുന്നു ഉദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+